‘തമന്നയുടെ അഴിഞ്ഞാട്ടം!! രജനികാന്തിന്റെ ജയിലറിലെ ആദ്യ ഗാനം പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയിലർ. രജനികാന്ത് മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ പ്രേക്ഷകർ ഏറെയാണ്. രജനികാന്ത് ആരാധകർ മാത്രമല്ല, തമിഴ്, മലയാളം സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ കൂടിയാണ് ഇത്. മലയാളികൾ കാത്തിരിക്കാൻ വേറെയൊരു കാരണം കൂടിയുണ്ട്.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ജയിലറിൽ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നുണ്ട്. രജനികാന്തും മോഹൻലാലും ഒന്നിക്കുന്ന സിനിമയായതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയാണ്. വിജയ് നായകനായ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. ബീസ്റ്റ് പരാചയപ്പെട്ടപ്പോൾ നെൽസണെയാണ് പലരും വിമർശിച്ചത്. അതുകൊണ്ട് തന്നെ ഈ സിനിമ നെൽസണും ഏറെ പ്രതേകതയുള്ളതാണ്.

ഡോക്ടർ എന്ന സൂപ്പർഹിറ്റ് സിനിമ സംവിധാനം ചെയ്ത നെൽസണിൽ നിന്ന് ആരാധകർ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ആ പാട്ടിലെ കുറച്ച് ഡാൻസ് രംഗങ്ങൾ ഉൾക്കൊള്ളിച്ചാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. തെന്നിന്ത്യയിലെ ഒരുപാട് താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

തമന്നയുടെ മിന്നും ഡാൻസ് പ്രകടനം തന്നെയാണ് പാട്ടിലുളളത്. ലിറിക്കൽ വീഡിയോയിലെ കുറച്ച് രംഗങ്ങൾ കണ്ടാൽ തന്നെ ഇത് വ്യക്തമാണ്. ശിവ രാജ്‌കുമാർ, ജാക്കി ഷെറോഫ്, സുനിൽ, രമ്യ കൃഷ്ണൻ, വിനായകൻ, മിർണ മേനോൻ, യോഗി ബാബു, നാഗേന്ദ്ര ബാബു, വസന്ത് രവി തുടങ്ങിയ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ സിനിമയിൽ എന്ത് റോളാണ് അഭിനയിച്ചിരിക്കുന്നത് എന്നറിയാനാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.