‘വീട്ടിലിരുന്ന് പഴങ്കഞ്ഞി കുടിക്കുന്ന വീഡിയോ ഇടുന്നത് എന്ത് അല്പത്തരമാണ്‌..’ – വിമർശകരുടെ വായടപ്പിച്ച് അഖിൽ മാരാർ

ബിഗ് ബോസ് മലയാള സീസണിന്റെ വിജയിയായി അഖിൽ മാരാർ പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരാഴ്ചായാവുന്നു. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് അഖിൽ മാരാരും ബിഗ് ബോസും തന്നെയെന്നതും കൗതുകകരമാണ്. കഴിഞ്ഞ തവണ ഡോക്ടർ റോബിൻ രാധാകൃഷ്ണന് കിട്ടിയ പിന്തുണയെക്കാൾ കൂടുതൽ ആരാധകരെയാണ് അഖിൽ മാരാർക്ക് കിട്ടിയത്. അത് അഖിൽ വന്നപ്പോഴുള്ള സ്വീകരണം കണ്ടാൽ വ്യക്തമാണ്. നാട്ടിൽ എത്തിയ അഖിലിന് റോഡ് ഷോ ഉൾപ്പടെയുള്ളവ പ്ലാൻ ചെയ്താണ് നാട്ടുകാർ സ്വീകരിച്ചത്.

ഇതിന് പിന്നാലെ അഖിലിന് എതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. ട്രോഫി കിട്ടിയിട്ട് അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോ ഇട്ടില്ലായെന്ന് ആരോപിച്ച് ചില ഓൺലൈൻ മാധ്യമങ്ങളാണ് അഖിലിനെ വിമർശിച്ചത്. ഇതിനെതിരെ വിമർശകരുടെ വായടപ്പിച്ച് ഇപ്പോൾ അഖിൽ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. “ഞാൻ ലൈവിൽ വരാൻ പ്രധാനകാരണം എന്റെ സുഹൃത്തുക്കൾ ചില കമന്റ്സും യൂട്യൂബ് ഓൺലൈൻ മാധ്യമങ്ങളിൽ വന്ന ചില വാർത്തകളുമൊക്കെ എന്നെ കാണിച്ചിരുന്നു.

അതിൽ പലരുടെയും പരാതി എന്ന് പറയുന്നത് ഞാൻ എന്റെ ഫാമിലിയുടെ കൂടെ അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള ഫോട്ടോ ഇട്ടില്ല എന്നതാണ്. നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക, ഞാൻ പൊതുവേ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള ഫോട്ടോസ് ഫേസ്ബുക്കിൽ എന്റെ ലൈഫിൽ ഇട്ടിട്ടില്ല. ഞാൻ മറ്റുള്ളവരെ കാണിച്ച് പ്രകടിപ്പിക്കുന്ന ഒരാളല്ല, എനിക്ക് അത് ഇഷ്ടമല്ല. എന്റെ സ്വകാര്യ നിമിഷങ്ങളെ സ്വകാര്യമായി തന്നെ എൻജോയ് ചെയ്യണമെന്നുള്ള ആളാണ്. അന്ന് രാത്രിയിൽ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.

എന്നെ സ്വീകരിക്കാൻ അത്രയും ആളുകൾ വരുമെന്ന്. അടൂർ മുതൽ ഏകദേശം 25 കെഎം റോഡ് ഷോ ഉണ്ടായിരുന്നു. പോകുന്ന വഴിയിൽ എല്ലാം നല്ല ആളുകളും ഉണ്ടായിരുന്നു. വീട്ടിലേക്ക് ചെന്നപ്പോൾ വണ്ടി ഒരുകാരണവശാലും എടുക്കാൻ സാധിച്ചിരുന്നില്ല. അന്ന് രാത്രി എനിക്ക് വീട്ടിൽ കയറാൻ പറ്റിയില്ല. അമ്മയുടെ കൈയിൽ ആ ട്രോഫി കൊടുത്ത് ഇച്ചിരി പഴങ്കഞ്ഞിയൊക്കെ കുടിച്ചിട്ടാണ് ഞാൻ പോയത്. ദാ അഖിൽ മാരാർ വീട്ടിലിരുന്ന് അമ്മയോടൊപ്പം പഴങ്കഞ്ഞി കുടിക്കുന്ന വീഡിയോ ഒക്കെ എടുത്തിടുന്നത് എന്ത് അല്പത്തരമാണ്.

എനിക്ക് ഇത് തീരാ വർക്കല്ല. ഞാൻ ഭയങ്കരമായ രീതിയിൽ ആൾക്കൂട്ടങ്ങൾ എൻജോയ് ചെയ്യുന്ന ആളല്ല. ഒരു എഴുത്തുകാരനായി സംവിധായകനായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ കിട്ടിയ ഈ സ്റ്റാർഡം എന്നെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞതിന് കാരണം അതാണ്. എനിക്കിപ്പോ പഴയതുപോലെ നാട്ടിൽ ഇറങ്ങി അലമ്പ് കാണിക്കാൻ പറ്റുന്നില്ലല്ലോ എന്നാണ് എന്റെ വിഷമം. നിങ്ങളുടെ കോൺടെന്റുകൾക്ക് റീച് കിട്ടണമായിരിക്കും, അതിന് വേണ്ടി ടാഗ് ലൈൻ മാറ്റി കൊടുക്കാതിരിക്കുക.

പിന്നെയൊന്ന് അഖിൽ മാരാരുടെ മലർവാടി ആർട്സ് ക്ലബ് എന്ന കഥ വിനീത് അടിച്ചുമാറ്റി എന്നതാണ്. ഞാൻ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ആ കഥ ഞാൻ എഴുതിയ ഒരു കഥയുമായി സമയമുണ്ടായിരുന്നു എന്നാണ്. എന്തൊക്കെയാണ് എഴുതിവിടുന്നത്. എല്ലാവരുടെയും സ്നേഹം എങ്ങനെ നിലനിർത്തി കൊണ്ടുപോകാം എന്നാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്. അതിന് എന്താണ് ഞാൻ ചെയ്യണ്ടതെന്നാണ് ആലോചിക്കുന്നത്. എല്ലാവരോടും സ്നേഹം ഇഷ്ടവും മാത്രം..”, അഖിൽ മാരാർ പറഞ്ഞു.