‘പറയാതെ വയ്യ! വിദ്യാഭ്യാസമില്ലാത്ത നേതാക്കൾ ആണ് നമ്മളെ ഭരിക്കുന്നത്..’ – തുറന്ന് പറഞ്ഞ് നടി കജോൾ

ബോളിവുഡിൽ എവർഗ്രീൻ നായികയായ ഒരാളാണ് നടി കജോൾ. 30 വർഷമായി സിനിമ മേഖലയിൽ തുടരുന്ന ഒരാളാണ് കജോൾ. ബോളിവുഡ് നടനായ അജയ് ദേവ്ഗണിനെയാണ് കജോൾ വിവാഹം ചെയ്തത്. ബോളിവുഡിൽ തന്റെ നിലപാടുകൾ തുറന്നുപറയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളുകൂടിയാണ് കജോൾ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇന്ത്യയിലെ നേതാക്കൾക്ക് എതിരെ തുറന്നടിച്ചിരിക്കുകയാണ് കജോൾ.

“ഇന്ത്യ പോലെയൊരു രാജ്യത്ത് മാറ്റങ്ങൾ വളരെ പതുക്കെയാണ് നടക്കുന്നത്. നമ്മൾ നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകി ഇരിക്കുകയാണ്. വിദ്യാഭ്യാസം കൊണ്ടേ അതിന് മാറ്റം വരികയുള്ളൂ. യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമ്മുക്കുള്ളത്. സോറി എനിക്ക് ഇത് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതിരിക്കാൻ വയ്യ! അത്തരത്തിൽ ഒരു കാഴ്ചപ്പാടുമില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്.

വിദ്യാഭ്യാസം കൊണ്ട് മാത്രമേ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് നമ്മുക്ക് സാധ്യമാകുകയുള്ളൂ..”, കജോൾ തുറന്നു പറഞ്ഞു. കജോളിന്റെ ഈ നിലപാട് എത്രത്തോളം താരത്തിനെ ബാധിക്കുമെന്ന് കണ്ട് തന്നെ അറിയാം. രാഷ്ട്രീയ നേതാക്കളുടെയും അണികളുടെ വെറുപ്പ് ഇതിലൂടെ കജോൾ നേടുമെന്ന് ഉറപ്പാണെങ്കിലും ഇത് തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിനെ പലരും അഭിനന്ദിച്ച് കമന്റുകൾ ഇട്ടിട്ടുമുണ്ട്.

തന്നെ ഏറെ പിന്തുണയ്ക്ക് ആരാധകരാണ് ഒപ്പമുള്ളതെന്നും കജോൾ പറഞ്ഞിരുന്നു. കജോൾ പ്രധാന വേഷത്തിൽ എത്തുന്ന ദി ട്രയൽ എന്ന വെബ് സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പങ്കുവച്ചത്. ജൂലൈ പതിനാലിന് ഒടിടി റിലീസായി കജോളിന്റെ ദി ട്രയൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ലീഗൽ പൊളിറ്റിക്കൽ ഡ്രാമയാണ് സീരീസ്.