‘ഇത് പൊരിച്ചു!! ഉറുമിയിലെ പാട്ടിന് ഷോർട്സിൽ പൊളി ഡാൻസുമായി നടി കൃഷ്ണപ്രഭ..’ – വീഡിയോ വൈറൽ

ഹാസ്യ കഥാപാത്രങ്ങളിൽ തിളങ്ങിയ നടിമാർ പൊതുവേ സിനിമയിൽ അത്തരം റോളുകളിൽ തന്നെയാണ് കൂടുതലായി അഭിനയിക്കാറുള്ളത്. അല്ലെങ്കിൽ ക്യാരക്ടർ റോളുകളിൽ അവർ പിന്നീട് അഭിനയിക്കും. പക്ഷേ ഹാസ്യ റോളുകളിൽ നിന്ന് ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറിയ താരങ്ങൾ മലയാള സിനിമയിൽ വളരെ കുറവാണ്. അങ്ങനെ മാറിയ ഒരാളാണ് നടിയും നർത്തകിയുമായ കൃഷ്ണപ്രഭ.

മാടമ്പി എന്ന മോഹൻലാൽ ചിത്രത്തിലെ ‘ഭവാനി’ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖം പിന്നീട് ഇങ്ങോട്ട് കഴിഞ്ഞ 14 വർഷമായി സിനിമയിൽ പല ടൈപ്പ് കഥാപാത്രങ്ങളും ചെയ്ത ആരാധകരെ ഉണ്ടാക്കി. ഒരു സമയത്ത് ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ മാത്രമായിരുന്നു താരത്തിനെ തേടിയെത്തിയത്.

പക്ഷേ അതിനൊരു മാറ്റം വന്നത് ഒരു ഇന്ത്യൻ പ്രണയകഥയിലെ സുധ എന്ന ക്യാരക്ടർ റോളാണ്. ഒടുവിൽ ദൃശ്യം 2-വിലെ മേരി എന്ന കഥാപാത്രം വരെ എത്തി നിൽക്കുന്നു. അഭിനയം മാത്രമല്ല പാട്ട്, നൃത്തം, അവതരണം തുടങ്ങിയ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച ഒരു സകലകലാവല്ലഭയാണ് കൃഷ്ണപ്രഭ. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ധാരാളം ഡാൻസ്, പാട്ട് റീൽസ് താരം പങ്കുവെക്കാറുണ്ട്.

പാട്ടുകൾ പാടുന്നത് കണ്ട് ആരാധകർ പലപ്പോഴും ഞെട്ടിയിട്ടുണ്ട്, ഇത്ര മനോഹരമായി പാടുന്ന ഒരാളാണോ എന്നറിഞ്ഞു. സുഹൃത്തായ സുനിത റാവുവിനൊപ്പമുള്ള ഡാൻസും സോഷ്യൽ മീഡിയകളിൽ തരംഗമാവാറുണ്ട്. ഇപ്പോഴിതാ ഉറുമിയിലെ ‘ആരാന്നെ ആരാന്നെ..’ എന്ന പാട്ടിന് ഷോർട്സിൽ സുനിതയ്ക്ക് ഒപ്പം ഒരു കിടിലം ഡാൻസുമായി വീഡിയോ പങ്കുവച്ചിരിക്കുകയാണ് കൃഷ്ണപ്രഭ.