‘നിറങ്ങൾ ആഘോഷിക്കുന്നു, ജീവിതവും!! ഹോളി ആഘോഷിച്ച് നടി മാളവിക മേനോൻ..’ – ചിത്രങ്ങൾ വൈറൽ

വസന്ത കാലത്തെ വരവേൽക്കാൻ ഇന്ത്യക്കാർ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നാണ് ഹോളിയെ വിശേഷിപ്പിക്കുന്നത്. ഉത്തരേന്ത്യയിലാണ് ഇത് പ്രധാനമായും ആഘോഷിച്ചു വരുന്നത്. ഇപ്പോൾ ഇപ്പോഴായി ദക്ഷിണേന്ത്യയിലും ഹോളി ആഘോഷങ്ങൾ നടക്കാറുണ്ട്. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷിക്കുകയും അതിൽ പങ്കുചേരുകയും ചെയ്യുന്നു.

പരസ്പരം കളറുകൾ മുഖത്തും ദേഹത്തും എറിയുകയും തേക്കുകയുമൊക്കെ ചെയ്യുന്ന ഹോളി ആഘോഷങ്ങളുടെ ഭാഗമാണ്. അങ്ങനെ ചെയ്യുമ്പോൾ പരസ്പരമുള്ള ശത്രുത അകലുമെന്നതാണ്‌ ഹോളിയുടെ വിശ്വാസം. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗവും അങ്ങനെ പല കഥകളുണ്ട് ഇതിന്റെ പിന്നിൽ. കേരളത്തിൽ കുറച്ച് വർഷമായി ഹോളി ആഘോഷങ്ങൾ നടക്കാറുണ്ട്.

അതുകൊണ്ട് തന്നെ അതിന്റെ ഭാഗമായി മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളുടെ തങ്ങളുടെ ആരാധകർക്ക് ഹോളി ആശംസിച്ച് പോസ്റ്റുകൾ ഇടാറുണ്ട്. നടിമാരിൽ ചിലർ ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഇപ്പോഴിതാ നടി മാളവിക മുഖത്ത് മുഴുവനും കളറുകൾ പുരട്ടിയ രീതിയിൽ ഒരു ഹോളി ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

വെള്ള നിറത്തിലെ ചുരിദാറും ചുവപ്പ് ഷാളും ധരിച്ച് മുഖത്ത് കളറുകൾ പുരട്ടിയ മാളവികയുടെ ചിത്രങ്ങൾ കാണാൻ അതിമനോഹരമായിട്ടുണ്ട്. അമൽ ഷാജിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അശ്വതി വിപുലാണ് ഈ ഹോളി ലുക്കിന് താരത്തിന് മേക്കപ്പ് ചെയ്തത്. ലാമിയയാണ് സ്റ്റൈലിംഗ് ചെയ്തത്. ബൈഹാൻഡിന്റെയാണ് താരം ഉടുത്തിരിക്കുന്ന ചുരിദാർ ഡിസൈൻ ചെയ്തിരിക്കുന്നത്.


Posted

in

by