‘ഓട്ടിസം ബാധിച്ച കുട്ടിയുടെ മനസ്സിലെ അയ്യപ്പ സ്വാമി ഇതാണ്, ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ..’ – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ തിയേറ്ററുകളിൽ വലിയ വിജയമായി തീർന്ന ഒരു സിനിമയായിരുന്നു മാളികപ്പുറം. ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമയായി മാറിയിരുന്നു. സ്വാമി അയ്യപ്പനെ ശബരിമലയിൽ പോയി കണ്ട് പ്രാർത്ഥിക്കണമെന്ന് ആഗ്രഹം കൊണ്ട് നടക്കുന്ന ഒരു കൊച്ചുകുട്ടിയുടെ കഥ പറഞ്ഞ സിനിമയായിരുന്നു ഇത്.

ദേവനന്ദ എന്ന ബാലതാരം കല്യാണി/കല്ലു എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഉണ്ണി മുകുന്ദന്റെ സിപിഒ അയ്യപ്പദാസ് എന്ന കഥാപാത്രം കൂടി എത്തിയപ്പോൾ സിനിമ സൂപ്പർഹിറ്റായി മാറി. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ സിനിമ. 50 കോടിയിൽ അധികം നേടുകയും ചെയ്തു. മാളികപ്പുറം ഉണ്ണിക്കും ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. പലർക്കും അയ്യപ്പന് എന്ന് കേൾക്കുമ്പോൾ തന്റെ മുഖം മനസ്സിലേക്ക് വരുന്നതെന്ന് കാണുമ്പോൾ സന്തോഷമുണ്ടെന്ന് ഉണ്ണി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഓട്ടിസം ബാധിച്ച കുട്ടി അയ്യപ്പനെ വരയ്ക്കാൻ പറഞ്ഞപ്പോൾ ഉണ്ണിയുടെ മാളികപ്പുറം സിനിമയിലെ രൂപമാണ് മനസ്സിലേക്ക് ആദ്യം എത്തിയത് കുട്ടി അത് വരയ്ക്കുകയും ചെയ്തിരിക്കുകയാണ്. കുട്ടിയുടെ അമ്മ ഈ ചിത്രം പങ്കുവെക്കുകയും അത് ഉണ്ണിയുടെ ശ്രദ്ധയിൽപ്പെടുകയും താരം അത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകർക്ക് ഒപ്പം പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

“ഇന്നത്തെ പ്രഭാതം തുടങ്ങുന്നത് വളരെ സന്തോഷത്തോടെയാണ്. എന്റെ മകൾക്ക് ഓട്ടിസം എന്ന അവസ്ഥയുണ്ട്. ഇപ്പോൾ അവൾ അതിൽ നിന്ന് ഏകദേശം പുറത്തുവന്നിരിക്കുന്നു. അവൾ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഇന്ന് രാവിലെ ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞു. അപ്പോൾ അവൾ വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസ്സിലുള്ള അയ്യപ്പ സ്വാമിയും കുട്ടികളും.

എന്റെ അനഘ ആദ്യമായി തിയേറ്ററിൽ വന്ന് കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി സന്തോഷം തോന്നുന്നു മനസിന്. കഴിയുമെങ്കിൽ ഇതൊന്ന് ഷെയർ ചെയ്യുമോ. ഉണ്ണി മുകുന്ദൻ ഏത് വിധേനയും ഇത് കാണാൻ ഇടയായാൽ എന്റെ കുഞ്ഞിന് കിട്ടുന്ന സമ്മാനാകും അത്..”, കുട്ടിയുടെ അമ്മ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഉണ്ണി മുകുന്ദൻ അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടു.