‘എന്റെ അധിപൻ വീട്ടിലേക്ക് തിരിച്ച് എത്താൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം..’ – പോസ്റ്റുമായി നടൻ ഉണ്ണി മുകുന്ദൻ

അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ചർച്ചകളും വിവാദങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അതിന് പ്രധാന കാരണം രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് ജനുവരി ഇരുപത്തിരണ്ടിനാണ് നടക്കുന്നത്. അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വരുന്നതും അതുപോലെ അക്ഷതം ഏറ്റുവാങ്ങുന്നതുമൊക്കെ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇപ്പോഴും അത് തുടരുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ മുഖ്യാതിഥിയായി എത്തുന്നത്. ഇത് കൂടാതെ രാജ്യത്തെ പല മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നുണ്ട്. പ്രാണപ്രതിഷ്ഠ ദിനത്തിൽ എല്ലാവരും സന്ധ്യ സമയത്ത് രാമനാമം ജപിക്കണമെന്നും അതുപോലെ ദീപം തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര പറഞ്ഞത് വലിയ വിവാദമാവുകയും ചിലർ ചിത്രയെ വിമർശിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു.

ഒരുപാട് ആളുകൾ ചിത്രയെ പിന്തുണച്ച് എത്തിയതും കണ്ടതാണ്. അയോദ്ധ്യയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് കുറിപ്പുകളൊക്കെ പങ്കുവച്ചത്. ഇപ്പോഴിതാ നാളെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നതുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദ പങ്കുവച്ച ചെറിയ കുറിപ്പോടുകൂടിയുള്ള പോസ്റ്റാണ് ചർച്ചയാവുന്നത്. രാമക്ഷേത്രത്തിന്റെയും രാമന്റെയും എഐ ചിത്രങ്ങൾ പങ്കുവച്ചാണ് ഉണ്ണി ഇത് കുറിച്ചത്.

“എന്റെ തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേയുള്ളൂ എന്ന മനസ്സിലാക്കുന്നു. എന്റെ ഹൃദയം ജീവിതത്തിന്റെ സമ്പൂർണ്ണ സന്തോഷം അനുഭവിപ്പിക്കുന്നു. എല്ലാവർക്കും ഐശ്വര്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയശ്രീറാം എല്ലാവർക്കും..”, ഉണ്ണി മുകുന്ദൻ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ജയ് ശ്രീറാം എന്ന് കമന്റുകൾ ഇട്ടപ്പോൾ ചിലർ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ഇട്ടിട്ടുണ്ട്.