‘പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ അയോദ്ധ്യയുടെ മണ്ണിലേക്ക് പുറപ്പെട്ട് രജനികാന്തും ധനുഷും..’ – വീഡിയോ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ ജനുവരി 22-നാണ് നടക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് പുറമേ സിനിമ, സാംസ്കാരിക, കായിക രംഗത്തുള്ള പ്രമുഖരും അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ വലിയയൊരു പരിപാടി പോലെയാണ് നടക്കുന്നത്. ശ്രീ റാം ജന്മഭൂമി തീർത്ത് ക്ഷേത്രയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടകുന്നത്.

പ്രശസ്തരായ അഭിനേതാക്കൾ, രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, വ്യവസായികൾ, ആത്മീയ നേതാക്കൾ, കായികതാരങ്ങൾ എന്നിവരും അടങ്ങുന്ന 7,000-ത്തിലധികം ആളുകളെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. കഴിഞ്ഞ 11 ദിവസമായി അദ്ദേഹം കർശനമായ ഡയറ്റിലും തേങ്ങാവെള്ളം മാത്രം കഴിച്ച് തറയിൽ കിടന്നാണ് അദ്ദേഹത്തിന് ഈ ചടങ്ങിന് വേണ്ടി ചെയ്യുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്.

ഇപ്പോഴിതാ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും അദ്ദേഹത്തിന്റെ മരുമകനും നടനുമായ ധനുഷ് ചെന്നൈയിൽ എയർപോർട്ടിൽ എത്തിയതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതുപോലെ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി തെലുങ്ക് സൂപ്പർസ്റ്റാറായ പവൻ കല്യാണും ലക്ക് നൗവിൽ എത്തിയതിന്റെ വീഡിയോ നേരത്തെ വന്നിരുന്നു.

അമിതാഭ് ബച്ചൻ, വിരാട് കോലി, സച്ചിൻ, എംഎസ് ധോണി, രോഹിത് ശർമ്മ, രൺബീർ സിംഗ് തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിനായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്ന് ആരെങ്കിലും പോകുന്നുണ്ടോ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. മോഹൻലാൽ, ജയറാം, കെ.എസ് ചിത്ര ഉൾപ്പടെ ഉള്ളവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ചില വാർത്തകൾ വന്നിട്ടുണ്ടായിരുന്നു.