‘നാഷണൽ ക്രഷ് നടി പ്രിയ വാര്യർ അല്ലേ ഇത്! കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് താരം..’ – ഫോട്ടോസ് വൈറൽ

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടുക എന്നതാണ് ഒരു അഭിനേതാവിന്റെയും ആഗ്രഹം എന്ന് പറയുന്നത്. അത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. പ്രതേകിച്ച് മലയാളത്തിൽ. ഒരു വർഷം തന്നെ ഇരുന്നൂറിൽ അധികം സിനിമകൾ ഇറങ്ങുന്ന മലയാളത്തിൽ പുതുമുഖ അഭിനേതാവിനെ ഓർത്തിരിക്കുക എന്ന് പറയുന്നത് നിസാരമായ ഒരു കാര്യമല്ല. അത് സാധിക്കുന്നവർ സിനിമയിൽ തിളങ്ങാറുമുണ്ട്.

അത്തരത്തിൽ ഒരാളാണ് ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അടാർ ലവ്’ എന്ന സിനിമയിലെ നായികയായി അഭിനയിച്ച പ്രിയ പ്രകാശ് വാര്യർ. ആ സിനിമയിലെ ഗാനം യൂട്യൂബിൽ ഇറങ്ങിയതോടെയാണ് പ്രിയയുടെ കരിയർ തന്നെ മാറിമറിഞ്ഞത്. ഒറ്റ രാത്രി കൊണ്ട് നാഷണൽ ക്രഷ് എന്ന ലേബലിലേക്ക് പ്രിയ മാറുകയും ചെയ്തു. അത് മാത്രമല്ല തെന്നിന്ത്യയിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നതിന് ഒപ്പം തന്നെ ബോളിവുഡിലും അവസരം ലഭിച്ചു.

അങ്ങനെ ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയായി പ്രിയ വാര്യർ മാറി. മലയാളത്തിൽ ലൈവ്, കൊള്ള എന്ന സിനിമകളാണ് പ്രിയയുടെ അവസാനം ഇറങ്ങിയത്. കഴിഞ്ഞ വർഷം ബോളിവുഡിൽ അരങ്ങേറിയ ചിത്രവും റിലീസ് ചെയ്തു. യാരിയാൻ 2 എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി പ്രവേശം. ത്രീ മങ്കിസ് എന്ന ഹിന്ദി ചിത്രമാണ് ഇനി പ്രിയയുടെ വരാനുള്ളത്.

സമൂഹ മാധ്യമങ്ങളിലും പ്രിയ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. സിൽവർ നിറത്തിലെ ഔട്ട് ഫിറ്റിൽ പ്രിയ ചെയ്തയൊരു മനോഹരമായ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ശാന്തി കൃഷ്ണയുടെ സ്റ്റൈലിങ്ങിൽ കൽക്കി ഫാഷന്റെ ഔട്ട് ഫിറ്റ് ധരിച്ചാണ് പ്രിയ തിളങ്ങിയത്. യാമിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പിഎസാണ് താരത്തിന് മേക്കപ്പ് ചെയ്തിട്ടുള്ളത്.