‘പരാതിക്കാരിയുമായി ഒത്തുതീർപ്പ്! ഉണ്ണി മുകുന്ദൻ എതിരായ തുടർനടപടികൾക്ക് സ്റ്റേ..’ – ഏട്ടനൊപ്പമെന്ന് ആരാധകർ

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പരാതിക്കാരിയുമായി കേസ് ഒത്തുതീർപ്പ് ആയെന്ന് ഉണ്ണി ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി കേസിലെ നടപടികൾ സ്റ്റേ ചെയ്തത്. മെയ് 23-ന് കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി നൽകിയ ഹർജി ഹൈകോടതി അന്ന് തള്ളിയിരുന്നു.

അന്ന് കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന് ഉണ്ണിയുടെ വക്കീൽ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നെങ്കിലും പരാതിക്കാരി അത് നിഷേധിച്ചിരുന്നു. ഈ കാര്യത്തിൽ നടപടികൾ തുടരാമെന്ന് അന്ന് സിംഗിൾ ബെഞ്ച് വ്യക്തിമാക്കി. പക്ഷേ ഈ തവണ ഉണ്ണി മുകുന്ദൻ ആശ്വാസ വിധിയാണ് വന്നിരിക്കുന്നത്. ഉണ്ണിയുടെ കേസ് ഒത്തുതീർപ്പായത്തോടെ താരത്തിന്റെ ആരാധകരും ഏറെ സന്തോഷത്തിലാണ്.

സിനിമയുടെ കഥ പറയാൻ ക്ഷണിച്ച കോട്ടയം സ്വദേശിയായ യുവതിയെ ഉണ്ണിയുടെ ഫ്ലാറ്റിൽ വച്ച് പീഡി പ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. 2017 ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സെപ്തംബർ 17-ന് യുവതി പൊലീസിൽ പരാതി നൽകി. യുവതിക്ക് എതിരെ ഉണ്ണിയും ആ സമയത്ത് പരാതി നൽകിയിരുന്നു. യുവതി പറയുന്നത് അസത്യം ആണെന്നും കേസിൽ കൊടുക്കാൻ ശ്രമിച്ചെന്നും ഉണ്ണിയുടെ പരാതിയിൽ ഉണ്ടായിരുന്നു.

ഇത് കൂടാതെ കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ഉണ്ണിയുടെ പരാതിയിൽ ഉണ്ടായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നെങ്കിലും അത് തള്ളി. ആറ് വർഷങ്ങൾക്ക് ഇപ്പുറം ഉണ്ണിക്ക് ആശ്വാസ വിധി വന്നിരിക്കുകയാണ്. 50 കോടി ക്ലബ്ബിൽ കയറിയ മാളികപ്പുറം ആണ് ഉണ്ണിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഗന്ധർവ ജൂനിയർ ആണ് അടുത്ത സിനിമ.