‘ബോളിവുഡ് ഗ്ലാമറസ് നടിമാരെ വെല്ലുന്ന ലുക്ക്!! സാരിയിൽ ശോഭിച്ച് നടി സാനിയ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഗ്ലാമറസിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. നർത്തകിയായി തുടങ്ങിയ സാനിയ ബാലതാരമായി സിനിമയിലേക്ക് എത്തുകയും ശേഷം നായികയായി മാറിയ ഒരാളാണ്. പതിനാറാം വയസ്സിൽ നായികയായി അഭിനയിച്ച സാനിയയ്ക്ക് ഇപ്പോൾ ഇരുപത്തിയൊന്ന് വയസ്സ് മാത്രമാണ് പ്രായം. മലയാള സിനിമയിൽ ഗ്ലാമറസ് റാണിയെന്ന് സാനിയയെ വിശേഷിപ്പിക്കുന്നു.

ഓരോ ദിവസം കഴിയുംതോറും സാനിയ എന്ന നടിയുടെ വളർച്ച മലയാളികൾ കണ്ടുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് നടിമാരെ വെല്ലുന്ന രീതിയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും സാനിയ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ സാനിയയെ പിന്തുടരുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഈ കഴിഞ്ഞ ദിവസവും സാനിയ ഒരു അതിഗംഭീരം ഗ്ലാമറസ് ഫോട്ടോ ഷൂട്ട് പങ്കുവച്ചിട്ടുണ്ടായിരുന്നു.

ദേശി ഗേൾ എന്ന തലക്കെട്ട് നൽകി കൊണ്ട് സാനിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവരാഗിന്റെ ഡിസൈനിലുള്ള മനോഹരമായ ഒരു സാരിയാണ് ഈ തവണ സാനിയ ഇട്ടിരിക്കുന്നത്. സ്ഥിരമായി സാനിയയ്ക്ക് മേക്കപ്പ് ചെയ്യാറുള്ള സാംസൺ ലെയ് ആണ് ഇതിലും ചെയ്തിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തിട്ടുള്ളത്.

റോസ് സാരിയിലാണ് സാനിയ തിളങ്ങിയത്. ഫോട്ടോസ് വന്ന് നിമിഷങ്ങൾക്ക് അകം അത് വൈറലായി മാറുകയും ചെയ്തു. നിന്റെ ഫോട്ടോഷൂട്ടുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇത് തന്നെ എന്നാണ് നടിയും അവതാരകയുമായ പേളി മാണി കമന്റ് ചെയ്തത്. ഇത് കൂടാതെ വേറെയും താരങ്ങൾ കമന്റുകൾ ഇട്ടിട്ടുണ്ട്. സാരിയിൽ ഇത്രയും ഗ്ലാമറസ് ആയിട്ട് സാനിയ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.