‘ചക്കപ്പഴത്തിലെ പൈങ്കിളി ആണോ ഇത്! മാലിദ്വീപിൽ ഹോട്ട് ലുക്കിൽ ശ്രുതി രജനികാന്ത്..’ – വീഡിയോ വൈറൽ

മലയാളത്തിലെ ജനപ്രിയ ടെലിവിഷൻ ചാനൽ ആയ ഫ്ലാവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സീരിയൽ ആണ് ചക്കപ്പഴം. അതിലൂടെ പൈങ്കിളി എന്ന കഥാപാത്രമായി മലയാളികൾക്ക് പ്രിയങ്കരിയായ താരം ആണ് ശ്രുതി രജനികാന്ത്. താരം ചക്കപ്പഴം എന്ന കോമഡി സീരിയലിലൂടെ ആണ് മലയാളികൾക്ക് സുപരിചിത എങ്കിലും താരം ചില്ലറകാരി അല്ല. അതിന് മുമ്പ് തന്നെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

2001-ൽ ബാലതാരമായിയാണ് ശ്രുതി അഭിനയ രംഗത്ത് ചുവടുവെക്കുന്നത്. ഉണ്ണിക്കുട്ടൻ എന്ന സീരിയലിൽ ഉണ്ണിക്കുട്ടൻ എന്ന കഥപാത്രമായി അഭിനയ ജീവിതം ആരംഭിച്ച ശ്രുതി മനസപുത്രി, എട്ടു സുന്ദരികളും ഞാനും, കൽക്കട്ട ഹോസ്പിറ്റൽ, സ്ത്രീ ഹൃദയം, സുന്ദരി സുന്ദരി തുടങ്ങിയ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചു. അഭിനയം മാത്രം അല്ല ശ്രുതി ഒരു ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.

2003-ൽ റിലീസായ ദിലീപ് നായകനായ സാധനനന്റെ സമയം, 2006-ൽ ഇറങ്ങിയ ജയറാം നായകനായ മധുചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിൽ താരം ഡബ്ബ് ചെയ്തിട്ടുണ്ട്. ചക്കപ്പഴം സീരിയലിന് ശേഷം 2021-ൽ ആസിഫ് അലി നായകനായ കുഞ്ഞേലദോ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും ശ്രുതി അരങ്ങേറ്റം കുറിച്ചു. വൈഗ, പദ്മ, നീരജ തുടങ്ങിയ ചിത്രങ്ങളിൽ ഇതിനോടകം ശ്രുതി അഭിനയിച്ചു കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് ശ്രുതി രജനികാന്ത്. ഇപ്പോൾ ശ്രുതി മാലിദ്വീപിലാണ്. മാലിദ്വീപിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ശ്രുതി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്രയും ഹോട്ട് ലുക്കിൽ ഇതിന് മുമ്പ് ശ്രുതിയെ മലയാളികൾ കണ്ടിട്ടില്ല എന്ന് തന്നെയാണ് പറയാം. ചക്കപ്പഴത്തിലെ പൈങ്കിളി ആണോ ഇതെന്ന് പലരും ചോദിച്ചുപോകുന്നു.