‘വയനാട് വെള്ളച്ചാട്ടത്തിന് കീഴിൽ കുളിച്ച് അനുശ്രീ, സന്യാസിനി ആണോ എന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഡയമണ്ട് നെക്ലസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനുശ്രീ. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നാട്ടിൻപുറം വേഷങ്ങൾ അനുശ്രീയെ തേടിയെത്തി. മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ അനുശ്രീ, തന്റെ രാഷ്ട്രീയ, സാംസ്കാരിക കാഴ്ചപ്പാടുകൾ തുറഞ്ഞുപറഞ്ഞിട്ടുള്ള ഒരാളാണ്. അതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തിപ്പെട്ടിട്ടുണ്ട്.

ഈ വർഷം പുറത്തിറങ്ങിയ കള്ളനും ഭഗവതിയുമാണ് അനുശ്രീയുടെ അവസാനമിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ അത് പരാജയപ്പെടുകയും ചെയ്തിരുന്നു. താര എന്ന സിനിമയാണ് അടുത്തതായി അനുശ്രീയുടെ ഇറങ്ങാനുളളത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. മറ്റ് നടിമാർ വിദേശരാജ്യങ്ങളിലേക്ക് യാത്ര പോകുമ്പോൾ അനുശ്രീയും അവിടെ ഏറെ വ്യത്യസ്തയാണ്.

കേരളത്തിൽ തന്നെ ആരും അധികം പോയിട്ടില്ലാത്ത സ്ഥലങ്ങളിൽ അനുശ്രീ പോകാറുണ്ട്. ഈ കഴിഞ്ഞ ദിവസം അനുശ്രീ വായനാടുള്ള ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ ഇരിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു. ആ വീഡിയോ ഇപ്പോൾ വൈറലായി കഴിഞ്ഞു. അനുശ്രീയെ കണ്ടിട്ട് സന്യാസിനി ആണോ എന്നൊക്കെ ചിലർ കമന്റിലൂടെ ചോദിക്കുന്നുമുണ്ട്. “പ്രകൃതി അതിമനോഹരമാണ്, വെള്ളച്ചാട്ടത്തേക്കാൾ മറ്റൊന്നും ഇതിന് ഉദാഹരണമല്ല.

പാറക്കെട്ടുകളിൽ വെള്ളം പതിക്കുന്ന ശബ്ദവും പരിസരപ്രദേശത്തെ മൂടിയ കോടമഞ്ഞിന്റെ സ്പ്രേയും പാറക്കെട്ടിലേക്ക് ഒഴുകുന്ന ജലത്തിന്റെ മനോഹരമായ കാഴ്ചയും എല്ലാം വിസ്മയിപ്പിക്കുന്നതാണ്. ഒരു വെള്ളച്ചാട്ടത്തിന് മുമ്പ് നിൽക്കുമ്പോൾ, അത്തരം അസംസ്കൃത പ്രകൃതി സൗന്ദര്യത്തിന് മുന്നിൽ ചെറുതും നിസ്സാരവുമാണെന്ന് തോന്നാതിരിക്കാൻ കഴിയില്ല..”, അനുശ്രീ തന്റെ വീഡിയോടൊപ്പം കുറിച്ചു.