‘അവന്റെ വേർപാട് താങ്ങാനാവുന്നില്ല, പൊട്ടിക്കരഞ്ഞ് വടിവേലു..’ – അവസാനമായി ഒരു നോക്ക് കാണാൻ പ്രിയ താരങ്ങൾ
തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിതമായ വേർപാടിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് തമിഴ് സിനിമ ലോകം. തമിഴിലും മലയാളത്തിലുമുള്ള നിരവധി താരങ്ങളാണ് വിവേകിന്റെ മരണമറിഞ്ഞ് അനുശോചനം രേഖപ്പെടുത്തിയത്. പ്രിയ താരങ്ങളും ആരാധകരും കോവിഡ് ഭീതിയിലും തങ്ങളുടെ ഹാസ്യ താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നടൻ സൂര്യ, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജ്യോതിക, അനിയൻ കാർത്തിക് ഉൾപ്പടെ എല്ലാവരും അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. ഇവരെ കൂടതെ വിക്രം, തൃഷ, വിജയ്‌യുടെ അമ്മ, യോഗിബാബു, വൈര മുത്തു, മൻസൂർ അലി ഖാൻ തുടങ്ങിയ താരങ്ങൾ നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പലർക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല അദ്ദേഹത്തിന്റെ മരണം.
ഈ കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം കോവിഡ് വാക്സിൻ എടുത്തിരുന്നത്. അതിന്റെ ഫോട്ടോയിൽ വളരെ ആരോഗ്യവാനായിരുന്നു അദ്ദേഹത്തിന് ഹൃദയഘാതത്തെത്തുടർന്ന് ഇന്നലെ ആയിരുന്നു ഹോസ്പിറ്റൽ എത്തിച്ചിരുന്നത്. ഇന്നലെ തന്നെ വളരെ മോശം അവസ്ഥായാണെന് ഡോക്ടർമാരുടെ അവസ്ഥ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചത്.
തമിഴിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ നടനായിരുന്നു അദ്ദേഹം വടിവേലുവിന്റെ അടുത്ത സുഹൃത്താണ്. വടിവേലു കൂട്ടുകാരന്റെ മരണം അറിഞ്ഞ് വിങ്ങിപൊട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ‘അവന്റെ കോടികണക്കിന് ആരാധകരിൽ ഒരാളാണ് ഞാൻ. അവന്റെ മരണം എനിക്ക് താങ്ങാൻ സാധിക്കുന്നില്ല. എന്ത് പറയണമെന്ന് അറിയില്ല.
അവനെ കുറിച്ച് പറയുമ്പോൾ എന്റെ തൊണ്ട ഇടറുന്നു. വളരെ നല്ലവനായിരുന്നു അവൻ. ഇനിയും ഒരുപാട് നാൾ ജീവിക്കേണ്ടവനായിരുന്നു. അവനെ പോലെ കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന ഒരാൾ വേറിയില്ല. മധുരയിൽ അമ്മയോടൊപ്പം ആയതുകൊണ്ട് അവസാനമായി ഒരു നോക്ക് അദ്ദേഹത്തെ കാണാൻ പറ്റാത്ത സങ്കടവും വടിവേലു പങ്കുവച്ചു.