‘ഗൗണിൽ ഒരു രാജകുമാരിയെ പോലെ തിളങ്ങി നിത്യ മേനോൻ, തടി കുറച്ചെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ഗൗണിൽ ഒരു രാജകുമാരിയെ പോലെ തിളങ്ങി നിത്യ മേനോൻ, തടി കുറച്ചെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സെവൻ ഓ ക്ലോക്ക് എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയജീവിതം തുടങ്ങി പിന്നീട് മലയാളം, തമിഴ് ഭാഷകളിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി നിത്യ മേനോൻ. മോഹൻലാലിൻറെ നായിക ആയിട്ടാണ് നിത്യ മലയാളത്തിലേക്ക് വരുന്നത്. ആകാശഗോപരം എന്ന സിനിമയിലൂടെ ആയിരുന്നു നിത്യയുടെ മലയാളത്തിലെ അരങ്ങേറ്റം.

ആദ്യ സിനിമയിൽ തന്നെ ഗംഭീരപ്രകടനമാണ് നിത്യ കാഴ്ചവച്ചത്. അപൂർവ്വരാഗം, അൻവർ, ഉറുമി, ബാച്ചിലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, 100 ഡേയ്സ് ഓഫ് ലൗ തുടങ്ങിയ സിനിമകളിൽ നിത്യ മേനോൻ അഭിനയിച്ചു. കോളാമ്പി എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് റിലീസിനായി കാത്തിരിക്കുകയാണ് നിത്യ ഇപ്പോൾ.

തമിഴിലും തെലുങ്കിലും കുറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം തെന്നിന്ത്യൻ സിനിമയിലെ ഒരു ക്യൂട്ട് നടി എന്ന ലേബലിൽ അറിയപ്പെടുന്ന താരമാണ്. ബ്രീത് ഇൻടു ദി ഷാഡോസ് എന്ന ഹിന്ദി വെബ് സീരിസിൽ നിത്യ ആണ് ഒരു പ്രധാനവേഷത്തിൽ എത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ അത്ര ആക്റ്റീവ് ആയിട്ടുള്ള ഒരു നടി ഒന്നുമല്ല നിത്യാമേനോൻ.

ഒരു മാസം മുമ്പാണ് നിത്യ തന്റെ ഫോട്ടോസ് അവസാനമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇപ്പോഴിതാ നിത്യയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ജിക്സൺ ഫാൻസിസ്‌ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് വൈറലാവുന്നത്. ലേബൽ ഡിസൈനേഴ്സിന്റെ ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് നിത്യ കാണാൻ സാധിക്കുക.

വെള്ള ഗൗണിൽ തിളങ്ങിയ നിത്യയുടെ കഴുത്തിലും കാതിലും ഉള്ള ഒർണമെന്റ്സ് അമേറാ ജൂവൽസിന്റെയാണ്. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. നിത്യയുടെ ചിത്രങ്ങൾ കണ്ട് താരം ഒരുപാട് മെലിഞ്ഞുവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ഈ വസ്ത്രങ്ങൾ നിത്യ ഗംഭീര ലുക്കാണെന്നാണ് ആരാധകർ ഭൂരിഭാഗം പേരും കമന്റ് ചെയ്തിട്ടുള്ളത്.

CATEGORIES
TAGS