‘അന്നും ഇന്നും ഒരേപോലെ!! ഫിറ്റ്‌നെസ് സീക്രട്ടുമായി മിൽക്കി ബ്യൂട്ടി തമന്ന ഭാട്ടിയ..’ – വീഡിയോ വൈറൽ

പതിനഞ്ചാം വയസ്സ് അഭിനയ രംഗത്തേക്ക് വന്ന ഇന്ന് തെന്നിന്ത്യൻ സിനിമയിൽ താരറാണിയായി മാറിയ അഭിനയത്രിയാണ് നടി തമന്ന ഭാട്ടിയ. 2005-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ചാന്ദ് സെ റോഷൻ ഷെഹ്‌റയിലൂടെ സിനിമയിലേക്ക് എത്തിയ തമന്നയ്ക്ക് സ്ഥാനം നേടി കൊടുത്തത് തെന്നിന്ത്യൻ സിനിമകളാണ്. തെലുങ്ക്, തമിഴ് സിനിമകളിൽ ധാരാളം അഭിനയിച്ചിട്ടുണ്ട് തമന്ന.

ഹാപ്പി ഡേയ്സ് എന്ന ചിത്രമാണ് തമന്നയ്ക്ക് ഇത്രയും പേര് നേടിക്കൊടുക്കാൻ കാരണമായത്. കേരളത്തിലും യൂത്ത് ഇന്ത്യയിൽ വലിയ തരംഗം ഉണ്ടാക്കിയ ചിത്രമായിരുന്നു അത്. അതിന് മലയാളം ഡബ് പതിപ്പ് കേരളത്തിൽ വലിയ ഹിറ്റായി മാറിയിരുന്നു. ഹാപ്പി ഡേയ്സിലെ മാതു ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. അതിന് ശേഷം ധാരാളം സിനിമകൾ തമന്നയെ തേടിയെത്തി.

ബാഹുബലി പോലെയുള്ള ബ്രഹ്മണ്ഡ സിനിമകളിൽ തമന്ന അഭിനയിച്ചതോടെ കൂടുതൽ ഫെയിം താരത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ തിയേറ്ററിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കെ.ജി.എഫിന്റെ ആദ്യ ഭാഗത്തിൽ തമന്ന ഒരു ഡാൻസ് നമ്പർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഭാഗ്യ നായിക എന്ന ലേബലും താരത്തിനുണ്ട്. തെന്നിന്ത്യൻ ചിത്രങ്ങൾക്ക് ഒപ്പം തന്നെ ഇപ്പോൾ ബോളിവുഡ് സിനിമകളിലും തമന്ന അഭിനയിക്കുന്നുണ്ട്.

തമന്നയ്ക്ക് ഒപ്പവും ശേഷവും വന്ന പല നായികമാരും ഇന്ന് കളത്തിൽ ഇല്ല. തമന്ന ഇപ്പോഴും തിളങ്ങി നിൽക്കാൻ ഒരു കാരണം അന്നും ഇന്നും തമന്നയെ കാണാൻ ഒരുപോലെയാണ് എന്നത് കൊണ്ടുകൂടിയാണ്. കൃത്യമായ വർക്ക് ഔട്ടും ഡയറ്റും ചെയ്യുന്ന ഒരാളാണ് തമന്ന. തമന്നയുടെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോ താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.