‘സ്വപ്നതുല്യമായ ആനന്ദം!! ക്രീം ഗൗണിൽ പൊളി ലുക്കിൽ നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായികമാർ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ടാവും. കൂടുതൽ പേരും വിവാഹശേഷമാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ചിലർ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും മാറിനിൽക്കാറുണ്ട്. പക്ഷേ അവരുടെ തിരിച്ചുവരവ് പ്രേക്ഷകർ എന്നും ആഘോഷിക്കാറുണ്ട്. പ്രേക്ഷകരും ഒരു തരത്തിൽ അവരുടെ തിരിച്ചുവരവ് ആഗ്രഹിക്കാറുണ്ട്.

ചിലർ കുറച്ച് വർഷങ്ങളും ചിലർ ഒരുപാട് വർഷങ്ങൾക്ക് ശേഷവും സിനിമയിലേക്ക് തിരിച്ചുവരാറുണ്ട്. 5 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരികയാണ് ഇപ്പോൾ നടി മീര ജാസ്മിൻ. ജയറാമും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ നായികയായി മടങ്ങിവരുന്നത്. സിനിമയുടെ പാട്ടുകളും ട്രെയിലറും വലിയ ഹിറ്റായിരുന്നു.

അതുകൊണ്ട് തന്നെ ഒരു വിജയചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലേക്ക് മടങ്ങി എത്താൻ പറ്റുമെന്നാണ് മീരാജാസ്മിനും ആരാധകരും പ്രതീക്ഷിക്കുന്നത്. പത്ത് കല്പനകളാണ് മീരയുടെ അവസാന ചിത്രം. 2001-ൽ പുറത്തിറങ്ങിയ ദിലീപ് നായകനായ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു.

തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച മീര മികച്ച നടിക്കുള്ള 2 സംസ്ഥാന അവാർഡും ഒരു ദേശീയ അവാർഡും നേടിയിട്ടുണ്ട്. തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിൽ മീരാജാസ്മിൻ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ മീര ആരാധകരെ ഞെട്ടിച്ചു. മീരയുടെ ഗൗൺ ധരിച്ചുള്ള പൊളി ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ടാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.


Posted

in

by