‘എന്തൊരു അഴക്, എന്തൊരു ഭംഗി!! കറുപ്പ് സാരിയിൽ കിടിലം ലുക്കിൽ മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ സിനിമയിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി അഭിനയിക്കുന്ന ഒരാളാണ് നടി മാളവിക മേനോൻ. ചെറു പ്രായത്തിൽ തന്നെ സിനിമയിൽ നായികയായി അരങ്ങേറിയ മാളവിക എല്ലാ തരം റോളുകളും ചെയ്യുന്ന ഒരാളാണ്. നായികയായി മാത്രമേ സിനിമയിൽ അഭിനയിക്കുകയുള്ളു എന്ന് തീരുമാനിച്ചിരിക്കുന്ന നടിമാർക്ക് മാളവികയെ കണ്ടുപഠിക്കണം.

വളരെ കുറച്ച് നിമിഷങ്ങൾ മാത്രമേ സ്‌ക്രീനിൽ ഉള്ളുവെങ്കിലും പോലും പ്രേക്ഷകരുടെ ശ്രദ്ധനേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആറാട്ട്, ഒരുത്തീ എന്ന സിനിമകളിലെ കഥാപാത്രങ്ങൾ അതിന് ഉദാഹരണമാണ്. ഇനി ഇറങ്ങാനിരിക്കുന്ന പാപ്പൻ, പുഴു എന്നീ സിനിമകളിലും മാളവിക അഭിനയിക്കുന്നുണ്ട്. നായികയായി മാത്രം അഭിനയിച്ചാൽ ഒരു പക്ഷേ ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും റോളുകൾ ലഭിക്കണമെന്നില്ല.

24-കാരിയായ മാളവികയ്ക്ക് ഇനിയും സിനിമയിൽ വർഷങ്ങളോളം അഭിനയിക്കാൻ അവസരവുമുണ്ട്. സിനിമയ്ക്ക് പുറത്തും മാളവികയെ ശ്രദ്ധിക്കുന്ന പ്രേക്ഷകർ ഏറെയാണ്. അവാർഡ് നൈറ്റുകളിലും ഉദ്‌ഘാടന ചടങ്ങുകളിലും മിക്കപ്പോഴും മാളവിക പങ്കെടുക്കാറുണ്ട്. ഏത് ടൈപ്പ് ഡ്രെസ്സും താരത്തിന് ചേരുമെന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.

കൂടുതലും മാളവികയെ പ്രേക്ഷകർ കാണുന്നത് സാരിയിലാണ്. ഇപ്പോഴിതാ കറുപ്പ് സാരിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള മാളവികയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഫാഷൻ ബേ ഡിസൈൻ ചെയ്ത സാരിയുടുത്ത് നിത്യ പ്രമോദിന്റെ മേക്കപ്പിൽ അതിസുന്ദരിയായിട്ടാണ് മാളവികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. പ്രമോദ് ഗംഗാധരനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.