‘സാരിയിൽ ഹോട്ട് ലുക്കിൽ നടി തമന്ന ഭാട്ടിയ, മേക്കോവർ കണ്ട് ഞെട്ടി ആരാധകർ..’ – വീഡിയോ കാണാം

തെന്നിന്ത്യൻ സിനിമയിലെ ‘മിൽക്കി ബ്യൂട്ടി’ എന്ന് അറിയപ്പെടുന്ന താരറാണിയാണ് നടി തമന്ന ഭാട്ടിയ. 2005-ൽ ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റം എങ്കിലും തമന്നയെ താരമാക്കി മാറ്റിയത് തെന്നിന്ത്യൻ സിനിമയാണ്. തെലുങ്കിൽ ശ്രീ എന്ന സിനിമയിൽ അഭിനയിച്ച് തെന്നിന്ത്യയിലേക്ക് എത്തിയ തമന്നയ്ക്ക് പിന്നീട് തിരഞ്ഞ് നോക്കേണ്ടി വന്നിട്ടേയില്ല. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ.

തെലുങ്കിൽ തന്നെ പുറത്തിറങ്ങിയ ‘ഹാപ്പി ഡേയ്സ്’ എന്ന ചിത്രമാണ് മലയാളികൾക്ക് ഇടയിൽ താരത്തിനെ സുപരിചിതയാകുന്നത്. മലയാളത്തിൽ മൊഴിമാറ്റം ചെയ്തിറങ്ങിയ സിനിമ കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിൽ തരംഗമാവുകയും വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. അതിലെ മാധു എന്ന കഥാപാത്രത്തിന്റെ പേരിലായിരുന്നു ആ സമയത്ത് പ്രേക്ഷകർക്ക് ഇടയിൽ താരം അറിയപ്പെട്ടിരുന്നത്.

റൊമാന്റിക് മൂവികളിലാണ് തമന്ന കൂടുതലായി അഭിനയിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് തമന്നയ്ക്ക് ഇത്രയേറെ ആരാധകരുമുണ്ടാവാൻ കാരണമായത്. പാലിന്റെ നിറമുള്ള സുന്ദരി എന്നാണ് മലയാളികൾ ഈ താരസുന്ദരിയെ വിശേഷിപ്പിച്ചിരുന്നത്. ബാഹുബലി, കെ.ജി.എഫ് പോലെയുള്ള ബ്രഹ്മണ്ഡ സിനിമകളുടെ ഭാഗമായതോടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടാനും ബോളിവുഡിൽ വീണ്ടും സജീവമാക്കാനും താരത്തിന് അവസരമുണ്ടായി.

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും തമന്നയുടെ ഓഫ് സ്ക്രീൻ ഫോട്ടോസ് വൈറലാവാറുണ്ട്. ഇപ്പോഴിതാ സാരിയിലുള്ള താരത്തിന്റെ ഒരു വീഡിയോയാണ് വൈറലാവുന്നത്. സാരിയുടുത്ത് ഹോട്ട് ലുക്കിൽ നിന്ന് ഒരു ആൺകുട്ടിയുടെ മേക്കോവറിലേക്ക് തമന്ന മാറുന്നുമുണ്ട്. മീശയും തലമുടി വിഗും വച്ച് കണ്ടാൽ ഒരു ആൺകുട്ടി ആണെന്ന് തോന്നി പോകും വീഡിയോ കണ്ടുകഴിഞ്ഞാൽ.