‘നാച്ചുറൽ ബ്യൂട്ടി!! ചെടികൾക്ക് ഇടയിൽ ഒരു പൂമ്പാറ്റയെ പോലെ ശോഭിച്ച് അമല പോൾ..’ – ചിത്രങ്ങൾ വൈറൽ

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ നിറസാന്നിദ്ധ്യമായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരസുന്ദരിയാണ് അമല പോൾ. നിരവധി പുതുമുഖ നായികമാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുളള ലാൽ ജോസ് സംവിധാനം ചെയ്ത നീലതാമരയിലൂടെ സിനിമയിലേക്ക് എത്തിയ അമല പോൾ പിന്നീട് മറ്റുഭാഷകളിലേക്കും പോവുകയും അവിടെയും സ്ഥാനം നേടുകയും ചെയ്തു.

റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയ കഥ പോലെയുള്ള സൂപ്പർഹിറ്റ് മലയാള സിനിമകളിൽ കൂടി അമല പോൾ നായികയായി തിളങ്ങിയതോടെ കേരളത്തിലും ഒരുപാട് ആരാധകരുള്ള താരമായി മാറി. എറണാകുളം ആലുവ സ്വദേശിനിയായ അമല പോൾ കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം മോഡലിംഗ് മേഖലയിലേക്ക് പോവുകയും അത് കണ്ടിട്ടാണ് ലാൽജോസ് നീലതാമരയിൽ സഹനടിയുടെ വേഷത്തിൽ അഭിനയിപ്പിക്കുകയും ചെയ്തു.

തമിഴിൽ മൈന എന്ന സിനിമയിൽ അഭിനയിച്ചതോടെ തമിഴിലും കാലുറപ്പിച്ചു താരം. പിന്നീട് അവിടെയും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ സൂപ്പർസ്റ്റാറുകൾ നായികയായി അഭിനയിച്ചു. സിനിമയിൽ നിന്ന് തന്നെ വിവാഹിതയായ അമല പോൾ പക്ഷേ ആ ബന്ധം വേർപിരിഞ്ഞു. വീണ്ടും സിനിമയിൽ സജീവമാവുകയും ചെയ്തിരുന്നു അമല പോൾ. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടെ അടുത്ത സിനിമ.

സമൂഹ മാധ്യമത്തിലും അമല വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ്. പല തരത്തിലുള്ള ഫോട്ടോസ് അവിടെ പങ്കുവെക്കാറുണ്ട് അമല. ചെടികൾക്ക് ഇടയിൽ നിൽക്കുന്ന ചില ചിത്രങ്ങളാണ് അമല ഇപ്പോൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘അമ്മയുടെ സ്വഭാവമുള്ള ഒന്ന്..’ എന്ന ക്യാപ്ഷനാണ് അമല ചിത്രങ്ങൾക്ക് നൽകിയിട്ടുള്ളത്. നാച്ചുറൽ ബ്യൂട്ടി എന്നാണ് ഫാൻസ്‌ കമന്റ് ചെയ്തിരിക്കുന്നത്.