‘ആറ് വർഷം മുമ്പ് ജീവിതം തകിടം മറിഞ്ഞു, വിശ്വസിച്ചവർ പോലും തിരിഞ്ഞു..’ – പ്രതികരിച്ച് ജോണി ഡെപ്പ്

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബർ ഹേഡും തമ്മിലുണ്ടായിരുന്ന മാനനഷ്ടക്കേസ് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ചർച്ചയായി കൊണ്ടിരിക്കുന്ന ഒന്നായിരുന്നു. ആഴ്ചകൾക്ക് ശേഷം ഇപ്പോഴിതാ കോടതി അതിൽ വിധി പറഞ്ഞിരിക്കുകയാണ്. ജോണി ഡെപ്പിനെ അനുകൂലമായ വിധിയാണ് ഉണ്ടായിരിക്കുന്നത്. 15 മില്യൺ ഡോളറാണ് ജോണി ഡെപ്പിന് നഷ്ടപരിഹാരം നൽകാനാണ് വിർജീനിയ കോടതി ഉത്തരവ് ഇട്ടത്.

ആറാഴ്ച നീണ്ട് നിന്ന വിചാരണ കഴിഞ്ഞാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഈ കാലയളവിൽ നിരവധി നാടകീയമായ രംഗങ്ങളാണ് കോടതിയിൽ നടന്നിട്ടുണ്ടായിരുന്നത്. ഇതിൽ പലതും ജോണി ഡെപ്പിന് അനുകൂലമായി വരുന്നതായിരുന്നു. 2015-ലായിരുന്നു ഏറെ വർഷത്തെ ഡേറ്റിങ്ങിന് ശേഷം ഇരുവരും വിവാഹിതരായത്. 2017-ൽ ഇരുവരും ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. അതിന് ശേഷം ഒരു മാഗസിനിൽ താൻ ഗാർഹിക പീഡനം നേരിട്ട വ്യക്തിയാണെന്ന് ആംബർ ഹെഡ് എഴുതിയിരുന്നു.

ഇതിന് ശേഷം ഡെപ്പിന് വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും ഒരുപാട് നഷ്ടങ്ങൾ നേരിട്ടു. പല സിനിമകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഇതിനൊക്കെ അടിസ്ഥാനം. ആംബർ ഹെഡ് ആരോപണങ്ങൾ പലതും വ്യാജവും കൃത്രിമ തെളിവുകളുമാണെന്ന് തെളിഞ്ഞിരുന്നു. ഇപ്പോഴിതാ കോടതി വിധി വന്ന ശേഷം ജോണി ഡെപ്പ് പ്രതികരിച്ചിരിക്കുകയാണ്.

“ആറ് വർഷം മുമ്പ്, എന്റെ ജീവിതം, എന്റെ മക്കളുടെ ജീവിതം, എന്നോട് ഏറ്റവും അടുത്ത ആളുകളുടെ ജീവിതം, കൂടാതെ, ജനങ്ങളുടെ ജീവിതം, ഒരുപാട് വർഷങ്ങൾ എന്നെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്തവർ, എല്ലാം മാറി. എല്ലാം ഒരു കണ്ണിമവെട്ടിൽ.. തെറ്റായതും വളരെ ഗുരുതരവും ക്രിമി.നൽ ആരോപണങ്ങളും മാധ്യമങ്ങൾ വഴി എന്റെമേൽ ചുമത്തി. അത് എന്റെ ജീവിതത്തിലും എന്റെ കരിയറിലും ഭൂചലനപരമായ സ്വാധീനം ചെലുത്തി.

ആറ് വർഷത്തിന് ശേഷം, ജൂറി എനിക്ക് എന്റെ ജീവിതം തിരികെ നൽകി. ഞാൻ ശരിക്കും വിനയാന്വിതനായി. ഈ കേസ് തുടരാൻ എന്റെ തീരുമാനം, നന്നായി അറിയാം ഞാൻ അഭിമുഖീകരിക്കുന്ന നിയമപരമായ തടസ്സങ്ങളുടെ ഉയരം, കാര്യമായ ചിന്തയ്ക്ക് ശേഷം മാത്രമാണ് തീരുമാനം ഉണ്ടായത്. തുടക്കം മുതലേ ഈ കേസ് ഒതുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.. ഇപ്പോൾ എനിക്ക് സമാധാനം തോന്നുന്നുണ്ട്..”, ജോണി ഡെപ്പ് ഇൻസ്റ്റയിലൂടെ പ്രതികരിച്ചു.