‘ശ്രീനിഷിനൊപ്പം പുതിയ വിശേഷം പങ്കുവച്ച് പേളി മാണി, ആശംസകളുമായി ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ, ടെലിവിഷൻ രംഗത്ത് കഴിഞ്ഞ 10 വർഷത്തോളമായി നിറസാന്നിദ്ധ്യമായി മാറി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് പേളി മാണി. അവതാരകയായി തുടക്കം കുറിച്ച പേളി മാണി സിനിമയിലേക്ക് അവസരം ലഭിക്കുകയും ചെയ്തു. മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയാണ് പേളിയെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റാൻ കാരണമായത്.

അതിന് ശേഷം ഒരുപാട് ഷോകളിലും അവാർഡ് നൈറ്റുകളിലും അവതാരകയായി തിളങ്ങിയ പേളിയെ ഒരു മത്സരാർത്ഥിയായി കണ്ട പ്രോഗ്രാമായിരുന്നു ഏഷ്യാനെറ്റിലെ ബിഗ് ബോസ്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യത്തെ സീസണിലായിരുന്നു പേളി പങ്കെടുത്തിരുന്നത്. അതിൽ രണ്ടാം സ്ഥാനം നേടാനും പേളിയ്ക്ക് സാധിച്ചിട്ടുണ്ട്. അതെ ഷോയിൽ പങ്കെടുത്ത ശ്രീനിഷുമായി പേളി പ്രണയത്തിലായി.

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ പേളിയും ശ്രീനിഷും ഒരു വർഷത്തിന് ശേഷം വിവാഹിതരായി. കഴിഞ്ഞ മാർച്ചിലാണ്‌ പേളി ശ്രീനിഷ് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാൻ ഇരുവരുടേയും ആരാധകർ ഏറെ താല്പര്യം കാണിച്ചിരുന്നു. നില എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഒരു സന്തോഷകരമായ വിശേഷം ആഘോഷിച്ചിരിക്കുകയാണ്.

ശ്രീനിഷിന്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്. ജൂൺ രണ്ടിനാണ് ശ്രീനിഷിന്റെ ജന്മദിനം. മകൾ നിലയും പേളിയും ശ്രീനിഷിനൊപ്പം നിന്ന് പരസ്പരം മധുരം കഴിക്കുന്ന ചിത്രങ്ങളാണ് ഇവ. “ഏറ്റവും നല്ല ഭർത്താവിനും ഏറ്റവും സ്നേഹമുള്ള അച്ഛനും ജന്മദിനാശംസകൾ.. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയും അനുഗ്രഹവും. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു..”, പേളി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.