‘അവാർഡ് നിശയിൽ സാരിയിൽ പൊളി ലുക്കിൽ നടി ഇനിയ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

15 വർഷത്തോളമായി സിനിമയിൽ നിറസാന്നിദ്ധ്യമായി മാറി കഴിഞ്ഞ ഒരു അഭിനയത്രിയാണ് നടി ഇനിയ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച ഇനിയ മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയത്തിലേക്ക് എത്തിയ താരമാണ്. മലയാളത്തിലൂടെയാണ് ഇനിയയുടെ തുടക്കമെങ്കിലും തമിഴ് സിനിമയാണ് ഇനിയയെ അറിയപ്പെടുന്ന ഒരു നായികനടിയാക്കി മാറ്റിയത്.

2005-ൽ മിസ് ട്രിവാൻഡ്രം ടൈറ്റിൽ സ്വന്തമാക്കിയ ഇനിയ നിരവധി പരസ്യ ചിത്രങ്ങളിലും ബ്രാൻഡ് ഫോട്ടോഷൂട്ടുകളും ചെയ്താണ് കരിയർ ആരംഭിച്ചത്. അത് കണ്ട് സിനിമയിലേക്ക് ക്ഷണം ലഭിക്കുകയും ആദ്യം ചെറു റോളുകളിൽ അഭിനയിക്കുകയും ചെയ്തു. സൈറ, ത്രില്ല്, ദളമർമരങ്ങൾ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് പോവുകയും അവിടെ തിളങ്ങാൻ സാധിക്കുകയും ചെയ്തു.

തമിഴിൽ തുടക്കകാലത്തിൽ തന്നെ അഭിനയിച്ച ഒരു സിനിമയിലെ പ്രകടനത്തിന് അവിടെ സംസ്ഥാന അവാർഡും ഇനിയയ്ക്ക് ലഭിച്ചു. പിന്നീട് തമിഴിൽ ധാരാളം സിനിമകളിലും നായികയായി തിളങ്ങുകയും ഇടയ്ക്ക് മലയാളത്തിൽ അഭിനയിക്കുകയും ഒക്കെ ചെയ്തു. 2016-ന് ശേഷം ഇനിയയ്ക്ക് മലയാളത്തിലും നായികയായി നല്ല കഥാപാത്രങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു.

ഈ കഴിഞ്ഞ ദിവസം കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വച്ച് നടന്ന മലനാട് ടി.വിയുടെ ഫിലിം അവാർഡിൽ സ്പെഷ്യൽ ജൂറി അവാർഡ് ഇനിയയ്ക്ക് ആയിരുന്നു ലഭിച്ചിരുന്നത്. അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഇനിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. സാരിയിൽ പൊളി ലുക്കിലാണ് ഇനിയ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്.


Posted

in

by