‘ഫാഷൻ വീക്കിൽ റാംപ് വാക് നടത്തി നടി തമന്ന, എന്തൊരു ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും തെന്നിന്ത്യയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി തമന്ന ഭാട്ടിയ. 2005-ൽ പുറത്തിറങ്ങിയ ചാന്ദ് സെ റോഷൻ ഷെഹറ എന്ന ഹിന്ദി സിനിമയിലാണ് തമന്ന ആദ്യമായി അഭിനയിക്കുന്നത്. തന്റെ പതിനഞ്ചാം വയസ്സിൽ സിനിമയിൽ നായികയായി അഭിനയിച്ച തമന്ന തെലുങ്കിൽ ശ്രീ, തമിഴിൽ കേഡി എന്നീ സിനിമകളിലൂടെ അരങ്ങേറുകയും ചെയ്തു.
2007-ൽ ഇറങ്ങിയ ഹാപ്പി ഡേയ്സ് എന്ന ക്യാമ്പസ് സിനിമയാണ് തമന്നയുടെ കരിയർ മാറ്റിമറിച്ചത്. ആ സിനിമ യൂത്തിന് ഇടയിൽ വലിയ തരംഗമായി മാറിയിരുന്നു. കേരളത്തിൽ പോലും ആ സിനിമ വലിയ ഹിറ്റായിരുന്നു. അയൺ, സൂറ, പൈയാ തുടങ്ങിയ സിനിമകളിൽ തമന്ന തമിഴിൽ നായികയായി അഭിനയിച്ചതോടെ കേരളത്തിലും ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ താരത്തിന് സാധിച്ചു. ഇതുവരെ മലയാളതിൽ അഭിനയിച്ചിട്ടില്ല.
പതിനേഴ് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്. അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ബാന്ദ്രയിലാണ് തമന്ന നായികയാവുന്നത്. മുപ്പത്തിമൂന്ന് കാരിയായി തമന്ന ഇതുവരെ വിവാഹിതയല്ല. ഈ അടുത്തിടെ ഹിന്ദി നടനുമായി തമന്ന പ്രണയത്തിലാണെന്ന് ഒരു വാർത്ത വന്നിരുന്നു.
View this post on Instagram
മുംബൈയിൽ നടന്ന ലക്കമേ ഫാഷൻ വീക്കിൽ തമന്നയും പങ്കെടുത്തിരുന്നു. ഒരു മോഡലിനെ പോലെ റാംപ് വാക്ക് ചെയ്യുന്ന തമന്നയെ ഗ്ലാമറസ് ലുക്കിലാണ് കാണാൻ സാധിക്കുന്നത്. പ്രീതി ജൈന്റെ ഔട്ട് ഫിറ്റാണ് തമന്ന ധരിച്ചിരിക്കുന്നത്. അതെ ഡ്രെസ്സിൽ ഒരു ഫോട്ടോഷൂട്ടും തമന്ന ചെയ്തിട്ടുണ്ട്. ഷെൽഡൺ സാന്റോസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മോഹിത് റായ് ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.