‘അമ്പോ ഹെവി!! സാരിയിൽ കട്ട ഫ്രീക്ക് ലുക്കിൽ തിളങ്ങി നടി സ്വാസിക വിജയ്..’ – ഫോട്ടോസ് കാണാം

‘അമ്പോ ഹെവി!! സാരിയിൽ കട്ട ഫ്രീക്ക് ലുക്കിൽ തിളങ്ങി നടി സ്വാസിക വിജയ്..’ – ഫോട്ടോസ് കാണാം

സിനിമ-സീരിയൽ മേഖലയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അരങ്ങേറി പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിക്കുകയും ഒടുവിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട തേപ്പുകാരിയായി അഭിനയിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് സ്വാസിക. സീത എന്ന സീരിയലാണ് സ്വാസികയ്ക്ക് സിനിമയിൽ നല്ല അവസരങ്ങൾ ഒരുക്കി കൊടുത്തത്.

കരിയറിന്റെ തുടക്കത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളുടെ ഫലം എന്ന പോലെ സ്വാസിക തിരിച്ചുവരവിൽ നേടിയത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച സ്വഭാവ നടി എന്ന പുരസ്‌കാരമാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു സ്വാസികയ്ക്ക് ഈ കഴിഞ്ഞ വർഷം അവാർഡ് ലഭിച്ചത്. ആറാട്ട് എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും ഒരു സമയംവരെ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളായിരുന്നു സ്വാസിക. സിനിമയിൽ തിരക്കുള്ള കൂടിയതോടെയാണ് ഇപ്പോൾ സ്വാസിക അതിൽ അധികം പങ്കെടുക്കാത്തത്. സോഷ്യൽ മീഡിയകളിൽ വളരെ അധികം ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ് സ്വാസിക. തന്റെ ഫോട്ടോഷൂട്ടുകൾ അതിലൂടെയാണ് സ്വാസിക പങ്കുവെക്കുന്നത്.

സ്വാസികയുടെ ഏറ്റവും പുതിയ സാരിയിലുള്ള ഫോട്ടോഷൂട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ക്രിസ്ടി ഷേർളി എടുത്ത ഫോട്ടോസാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തത്. സാരിക്ക് ഒപ്പം ഷൂസ് ധരിച്ച് ഫ്രീക്ക് ലുക്കിലാണ് സ്വാസിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. 5-ൽ അധികം പുതിയ സിനിമകളിലാണ് ഇപ്പോൾ സ്വാസിക അഭിനയിക്കുന്നത്.

CATEGORIES
TAGS