‘കുച്ചിപ്പുടിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച് നടി രചന നാരായണൻകുട്ടി..’ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

‘കുച്ചിപ്പുടിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച് നടി രചന നാരായണൻകുട്ടി..’ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

കോവിഡ് ലോകം മുഴുവനുമുള്ള ആളുകളെ വളരെ അധികം ബാധിച്ചുകൊണ്ട് ഇരിക്കുന്ന സമയമാണ്. സ്കൂളിൽ പോകാൻ പറ്റാതെ കുട്ടികളും കൃത്യമായി ഓഫീസുകളിൽ പോകാൻ പറ്റാതെ ജോലിക്കാരും വീടുകളിൽ തന്നെയാണ് ഫുൾ ടൈം. കോവിഡിന് മുമ്പ് വെക്കേഷൻ സമയത്ത് കുട്ടികൾ പാടത്ത് കളിക്കാനും അതുപോലെ മറ്റു അനുബന്ധകൾ കലകൾ പഠിക്കാനും സമയം കണ്ടെത്തുന്ന ടൈം ആയിരുന്നു.

പക്ഷേ ഇപ്പോൾ എല്ലാം ഓൺലൈൻ ആയികൊണ്ടിരിക്കുകയാണ്. സ്കൂളുകളിൽ പോകാൻ പറ്റാതെ കുട്ടികൾ ഓൺലൈൻ ക്ലാസ്സുകളിൽ ശ്രദ്ധകൊടുക്കുമ്പോൾ കുട്ടികളിലെ മറ്റു കഴിവുകൾ പഠിപ്പിക്കാനും ഓൺലൈനിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്തിന് നൃത്തം പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് പോലും ക്ലാസ് ഓൺലൈനിലാണ്.

മലയാളത്തിലെ പല നടിമാരുടെ ഇത്തരം കലകൾ അഭ്യസിച്ച് സിനിമയിലേക്ക് എത്തിയവരാണ്. സിനിമയോടൊപ്പം തന്നെ തങ്ങൾ കുട്ടികാലം മുതൽ പഠിക്കുന്ന ഇത്തരം നൃത്തപരിപാടികൾ അവർ തുടർന്ന് മുന്നോട്ട് കൊണ്ടുപോകാറുണ്ട്. ക്ലാസ്സിൽ ഡാൻസിൽ കഴിവ് തെളിയിച്ച അത്തരത്തിൽ ഒരു അഭിനയത്രിയാണ് നടി രചന നാരായണൻ കുട്ടി.

തന്റെ സോഷ്യൽ മീഡിയയിലെ ഡാൻസ് പഠിക്കാൻ താല്പര്യമുള്ള ആരാധകർക്ക് വേണ്ടി ഇപ്പോൾ യൂട്യൂബിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. കുച്ചിപ്പുടിയുടെ ആദ്യ പാഠങ്ങളാണ് രചന തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചാകളിലായി രചന ഓരോ പാഠങ്ങൾ വീതം യൂട്യൂബിൽ പോസ്റ്റ് ചെയ്യാറുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

CATEGORIES
TAGS