‘എൻ്റെ ഹൃദയത്തിൻ്റെ രാജാവ്, എന്റെ പ്രണയം! പിറന്നാൾ ദിനത്തിൽ പ്രേമിനെ ചേർത്തണച്ച് സ്വാസിക..’ – ആശംസ നേർന്ന് ആരാധകർ

മലയാളി സിനിമ, സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ് നടി സ്വാസിക. സിനിമയിലും സീരിയലുകളിലും വളരെ സജീവമായി അഭിനയിക്കുന്ന സ്വാസികയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ഏത് തരം റോൾ ചെയ്യാനും കഴിവുള്ള ഒരു നടിയാണ് സ്വാസിക. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഈ വർഷമായിരുന്നു സ്വാസിക വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നുള്ള ഒരാളെ തന്നെ സ്വാസിക കണ്ടെത്തി.

സീരിയൽ നടനായ പ്രേം ജേക്കബാണ് താരത്തിന്റെ ഭർത്താവ്. ഈ വർഷം ജനുവരി മാസം 26-നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം രണ്ടുപേരും കരിയറിൽ നിന്ന് വലിയ ബ്രേക്ക് ഒന്നും എടുത്തിരുന്നില്ല. ഇപ്പോഴിതാ മറ്റൊരു വിശേഷപ്പെട്ട ദിനം വിവാഹിതയായ ശേഷം സ്വാസികയുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും തമ്മിൽ വിവാഹിതരായിട്ടുള്ള പ്രേമിന്റെ ആദ്യ ജന്മദിനം.

ജന്മദിനത്തിൽ പ്രേമിന് സ്വാസിക പ്രണയത്തിൽ ചാലിച്ച ഒരു മനോഹരമായ ക്യാപ്ഷനോടെ അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആശംസകൾ നേർന്നത്. “ജന്മദിനാശംസകൾ.. എന്റെ ഹൃദയത്തിന്റെ രാജാവിന്, എന്റെ സ്വപ്നത്തിലെ മനുഷ്യന്, എന്റെ ജീവിതത്തിലെ പ്രണയത്തിന്..”, എന്ന ക്യാപ്ഷനോടെയാണ് സ്വാസിക ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. നിരവധി പേരാണ് പ്രേമിന് പോസ്റ്റിന് താഴെ ആശംസകൾ നേർന്നത്.

ശ്വേതാ മേനോൻ, ആര്യ ബഡായ്, നിരഞ്ജൻ നായർ, ബീന ആന്റണി, സുസ്മിത പ്രഭാകരൻ, ദീപൻ തുടങ്ങിയ താരങ്ങൾ പ്രേമിന് ആശംസകൾ നേർന്നു. ഇവരെ കൂടാതെ നിരവധി ആരാധകരും ആശംസകൾ അറിയിച്ചിട്ടുണ്ട്. വിവേകാന്ദൻ വൈറലാണ് സ്വാസികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇനി സിനിമയിലേക്ക് ഉടൻ ഉണ്ടാകുമോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല. വേറെ സിനിമകൾ ഒന്നും ഇപ്പോൾ സ്വാസിക ചെയ്യുന്നില്ല. ടെലിവിഷൻ രംഗത്ത് സജീവമാണ്.