‘കങ്കുവ നിങ്ങൾ സ്‌ക്രീനിൽ കാണാൻ ഞാനും കാത്തിരിക്കുകയാണ്..’ – പുതിയ അപ്ഡേറ്റ് പങ്കുവച്ച് നടൻ സൂര്യ

തമിഴ് സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തുന്ന കങ്കുവ. അണ്ണാതെയ്ക്ക് ശേഷം സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും കങ്കുവ എന്ന് ചിത്രത്തിന്റെ ഗ്ലിമ്പ്സ് ആദ്യം പുറത്തുവിട്ടപ്പോൾ തന്നെ പ്രേക്ഷകർക്ക് വ്യക്തമായി കഴിഞ്ഞു. ഈ വർഷം ആണ് റിലീസ് ചെയ്യാൻ നേരത്ത തന്നെ തീരുമാനിച്ചത്.

പക്ഷേ കൃത്യമായ റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോഴും ചിത്രീകരണം നടക്കുന്നതേയുള്ളൂ. വിക്രം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിൽ വന്ന് ഞെട്ടിച്ച ശേഷം സൂര്യ ആരാധകർ ഏറെ പ്രതീക്ഷ നൽകുന്ന ഒരു സംഭവം വന്നത് കങ്കുവയുടെ ടീസർ ഇറങ്ങിയപ്പോഴാണ്. സൂര്യയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഗെറ്റപ്പിലാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ശിവയുടെ കഴിഞ്ഞ സിനിമകൾ നിരാശയായിരുന്നു.

അതുകൊണ്ട് തന്നെ ശിവയുടെ ഒരു ശക്തമായ തിരിച്ചുവരും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അത് ഇതിലൂടെ സംഭവിക്കുമെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ. ഇപ്പോഴിതാ തന്റെ അവസാനത്തെ ഷോട്ട് ചിത്രീകരിച്ചുവെന്ന സൂചിപ്പിച്ചുകൊണ്ട് സൂര്യ സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. സൂര്യയുടെ പോസ്റ്റിൽ എഴുതിയിരിക്കുന്ന വാക്കുകളിലെ കോൺഫിഡൻസ് തന്നെ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

“കങ്കുവയ്ക്ക് വേണ്ടി എന്റെ അവസാന ഷോട്ട് ചെയ്തു! പോസിറ്റിവിറ്റി നിറഞ്ഞ ഒരു യൂണിറ്റ് മുഴുവനും! ഒന്നിന്റെ പൂർത്തീകരണവും പലതിന്റെ തുടക്കവുമാണ്.. എല്ലാ ഓർമ്മകൾക്കും പ്രിയപ്പെട്ട സംവിധായകൻ ശിവയ്ക്കും ടീമിനും നന്ദി! കങ്കുവ വലുതും സവിശേഷവുമാണ്. നിങ്ങൾ എല്ലാവരും ഇത് സ്‌ക്രീനിൽ കാണുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല..”, സൂര്യ തന്റെ കങ്കുവയിലെ ഒരു സ്റ്റിൽ പങ്കുവച്ചുകൊണ്ട് കുറിച്ചു.