‘സക്സസ് മീറ്റ്! നയൻതാരയോടുള്ള ആളുകളുടെ സ്നേഹം കാണാൻ സാധിച്ചു..’ – ഫോട്ടോസ് പങ്കുവച്ച് വിഘ്‌നേശ് ശിവൻ

മലയാളിയായ നയൻ‌താര ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു താരസുന്ദരിയാണ്. മലയാളത്തിൽ നിന്ന് തുടങ്ങിയ നയൻ‌താര തമിഴിലേക്ക് പോവുകയും അവിടെ മികവുറ്റ കഥാപാത്രങ്ങള അവതരിപ്പിച്ച് നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത നയൻ‌താര ഇന്ന് ബോളിവുഡിൽ വരെ എത്തി നിൽക്കുന്നു. ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന ലേബലിലാണ് നയൻ‌താര. തമിഴിൽ വലിയ നായകന്മാരില്ലാതെ തന്നെ സ്വന്തമായി സിനിമ വിജയിപ്പിക്കുന്നത് കൊണ്ടാണ് ആ പേര് വീണത്.

കഴിഞ്ഞ വർഷം നയൻതാരയുടെ ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ നടന്ന വർഷമാണ്. ഫെമി9 എന്ന പേരിൽ ഒരു പാഡ് ബ്രാൻഡ് തന്നെ നയൻ‌താര ആരംഭിച്ചിരുന്നു. അതുപോലെ തന്നെ 9സ്കിൻ എന്ന പേരിൽ ഒരു സ്കിൻ കെയർ ബ്രാൻഡും നയൻ‌താര തുടങ്ങിയത് കഴിഞ്ഞ വർഷം ആയിരുന്നു. ഇപ്പോഴിതാ ഫെമി9ന്റെ ഗംഭീരമായ വിജയം നയൻ‌താര ആഘോഷിച്ചിരിക്കുകയാണ്. ഒരുപാട് ആളുകൾ പങ്കെടുത്ത ഒരു സക്സസ് മീറ്റ് നയൻ‌താര നടത്തി.

ഇതിന്റെ ചിത്രങ്ങൾ നയൻതാരയുടെ ഭർത്താവ് വിഘ്‌നേശ് ശിവൻ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. ഫെമി9 ഏറ്റെടുത്ത എല്ലാവർക്കും വിഘ്‌നേശ് നന്ദി പറയുകയും ചെയ്തു. ഇതോടൊപ്പം ഫെമി9ന് വേണ്ടി പ്രയത്നിച്ച ഗോമതി എന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. “ഫെമി9-ന്റെ സക്സസ് മീറ്റിൽ നയൻതാരയോടും ബ്രാൻഡിനോടും ഉള്ള സ്നേഹം പ്രകടിപ്പിക്കുന്ന നിരവധി ആളുകളെ കാണാൻ സാധിച്ചത് വളരെ നല്ല അനുഭവമായിരുന്നു.

അതിശയകരമായ ഫെമി 9 ഉൽപ്പന്നങ്ങൾക്കും അതിന്റെ പിന്നിലെ ഉദ്ദേശത്തിനും അത്ഭുതകരമായ പ്രതികരണത്തിന് ഗോമതി മാഡത്തിനും മുഴുവൻ ഫെമി ടീമിനും അഭിനന്ദനങ്ങൾ..”, വിഘ്‌നേശ് ശിവൻ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. സ്ത്രീകളും പെൺകുട്ടികളുമാണ് ഫെമി9 സക്സസ് മീറ്റിൽ കൂടുതലായി പങ്കെടുത്തത്. ഇവർക്ക് സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും എടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ഒക്കെ നയൻ‌താര ചെയ്തു.