‘ഡെൻമാർക്കിൽ മക്കൾക്ക് ഒപ്പം വെക്കേഷനിൽ സൂര്യയും ജ്യോതികയും, ക്യൂട്ട് കുടുംബമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തമിഴ് നാട്ടിൽ ഒരുപാട് ആരാധകരുള്ള ഒരു താര ദമ്പതികളാണ് സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും സിനിമയിലൂടെ പ്രിയങ്കരരായി മാറുകയും വളരെ പെട്ടന്ന് തന്നെ മികച്ച അഭിനേതാക്കളായി പിന്നീട് തമ്മിൽ പ്രണയത്തിലായി വിവാഹിതരാവുകയും ചെയ്തിരുന്നു. വിവാഹ ശേഷം ജ്യോതിക സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. രണ്ട് മക്കളും താരദമ്പതികൾക്കുണ്ട്. മക്കൾ വളർന്ന ശേഷം ജ്യോതിക സിനിമയിലേക്ക് തിരിച്ചെത്തി.

2015 മുതൽ ജ്യോതിക സിനിമയിൽ സജീവമാണ്. സൂര്യയാകട്ടെ ഈ കഴിഞ്ഞ ദേശീയ അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്തുകൊണ്ടും സന്തോഷങ്ങൾ മാത്രമാണ് ഇരുവർക്കുമുള്ളത്. സിനിമ തിരക്കുകളിൽ നിന്ന് ഇരുവരും ഇടവേള എടുത്ത് മക്കൾക്ക് ഒപ്പം വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ്. മക്കളായ ദിയയും ദേവും സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും വന്നിട്ടുണ്ട്.

ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലും ഫറോ ഐലൻഡിലും സഞ്ചരിച്ചതിന്റെ വീഡിയോ ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. താരകുടുംബം ഒരുമിച്ച് ഏറെ വർഷങ്ങൾക്ക് ശേഷമാണ് അവധി ആഘോഷിക്കാൻ വേണ്ടി വിദേശത്തേക്ക് പോയിരിക്കുന്നത്. അവിടെയുള്ള കാഴ്ചകൾ കാണുന്നതും ഭക്ഷണങ്ങൾ കഴിക്കുന്നതും ട്രെക്കിങ്ങ് പോകുന്നതുമൊക്കെ ജ്യോതിക വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മക്കൾ രണ്ടുപേരും ഇത്രയും വളർന്നോ എന്നാണ് പലരും ചോദിക്കുന്നത്. അതുപോലെ സൂര്യയും ജ്യോതികയും ഇപ്പോഴും ചുള്ളനും ചുള്ളത്തിയുമാണെന്നും ആരാധകർ പറയുന്നു. സിനിമ താരങ്ങൾ അവധി ആഘോഷിക്കാൻ യൂറോപ്പിലേക്ക് പോകുന്നത് ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന വമ്പൻ ബഡ്ജറ്റിൽ ഇറങ്ങുന്ന ‘കങ്കുവാ’യാണ് സൂര്യയുടെ അടുത്ത സിനിമ.