‘മക്കളായ ഭവാനിക്കും മാധവിനും ഒപ്പം പ്രധാന മന്ത്രിയെ സന്ദർശിച്ച് നടൻ സുരേഷ് ഗോപി..’ – ഏറ്റെടുത്ത് മലയാളികൾ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് മക്കളായ ഗോകുലും മാധവും സിനിമയിലേക്ക് എത്തിയിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ പെണ്മക്കൾ രണ്ടുപേരും സിനിമ മേഖലയുമായി യാതൊരു ബന്ധവുമില്ലാതെ നിൽക്കുന്നവരാണ്. മൂത്തമകൾ ഭാഗ്യയുടെ വിവാഹമാണ് ഇനി വരാനുള്ളത്. ഈ ജനുവരിയിലാണ് വിവാഹം നടക്കുന്നത്.

ഇപ്പോഴിതാ തന്റെ രണ്ടാമത്തെ മകൾ ഭവാനിക്കും ഇളയമകൻ മാധവിനും ഒപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നരേന്ദ്രമോദി തൃശ്ശൂരിൽ എത്തിയപ്പോഴാണ് സുരേഷ് ഗോപി മക്കൾക്ക് ഒപ്പം അദ്ദേഹത്തെ പ്രതേക സന്ദർശിച്ചത്. മോദിയും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് സുരേഷ് ഗോപി.

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയാണ് സ്ഥാനാർത്ഥിയെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. മൂത്തമകൾ ഭാഗ്യയുടെ വിവാഹം ക്ഷണിക്കാൻ വേണ്ടി സുരേഷ് ഗോപി നേരത്ത ഭാഗ്യയ്ക്ക് ഒപ്പം അദ്ദേഹത്തെ ഡൽഹിയിൽ കാണാൻ പോയിരുന്നു. തൃശ്ശൂരിൽ ബിജെപി സംഘടിപ്പിച്ച വനിതാ സംഗമത്തിൽ പങ്കെടുക്കാൻ നരേന്ദ്രമോദി എത്തിയിരുന്നു. അപ്പോഴാണ് സുരേഷ് പോയി കണ്ടത്.

പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ അദ്ദേഹത്തിന്റെ വാഹനത്തിൽ ഒപ്പം ഉണ്ടായിരുന്നത് സുരേഷ് ഗോപിയും കെ സുരേന്ദ്രനും മാത്രമായിരുന്നു. മകളുടെ കല്യാണം ക്ഷണിക്കാൻ ഡൽഹിയിൽ എത്തിയതപ്പോൾ ഭാര്യ രാധികയും ഒപ്പമുണ്ടായിരുന്നു. അന്ന് താമരരൂപത്തിലെ ഒരു ആറന്മുളക്കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. ഈ തവണയും ഇളയമകനെ കൊണ്ട് ഒരു സമ്മാനം കൊടുത്തിട്ടുണ്ട്.