‘വടകരയെ ഇളക്കിമറിച്ച് നടി ഹണി റോസ് വീണ്ടും! ഓറഞ്ചിൽ മദാമ്മ ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ ഒരു താരമാണ് നടി ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ വിനയൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച നായികയായ ഹണി റോസ് പിന്നീട് ചെറുതും വലുതമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമായി നിന്നു. 2005-ൽ ആരംഭിച്ച കരിയർ പിന്നീട് 2012 വരെ പ്രതേകിച്ച് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാവാതെ മുന്നോട്ട് പോയി.

2012-ൽ ജയസൂര്യ പ്രധാന വേഷത്തിൽ എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ മലയാള സിനിമയിൽ അന്നേ വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തു. ആ റോളിൽ മലയാളത്തിൽ വേറെ ആരെങ്കിലും ആ കാലഘട്ടത്തിൽ അഭിനയിക്കുമോ എന്ന് പോലും സംശയമാണ്. പിന്നീട് ഹണി റോസിനെ തേടി കൂടുതൽ അവസരങ്ങൾ വരികയാണ് ഉണ്ടായത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വരെ ഹണി തേടി അവസരങ്ങൾ ലഭിച്ചു. മോഹൻലാൽ ചിത്രത്തിൽ ഇടയ്ക്കിടെ ഹണി നായികയായതും താരത്തിന് ഗുണം ചെയ്തു. തെലുങ്കിൽ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചതോടെ അവിടെയും ഒരുപാട് ആരാധകരെ ലഭിച്ചു. സിനിമയ്ക്ക് പുറത്ത് ഉദ്‌ഘാടനങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു താരമാണ് ഹണി. ഉദ്‌ഘാടന റാണിയെന്ന പേര് പോലും താരത്തിനുണ്ട്.

ഇപ്പോഴിതാ വടകരയിൽ പുതിയതായി ആരംഭിച്ച മൈജി എന്ന ഡിജിറ്റൽ ബ്രാൻഡിന്റെ പുതിയ ഷോ റൂം ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള ഹണി റോസിന്റെ ചിത്രങ്ങളും വിഡിയോസുമാണ്‌ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഓറഞ്ച് നിറത്തിലെ ഔട്ട് ഫിറ്റ് ധരിച്ചാണ് ഹണി എത്തിയത്. മുടി കളർ ചെയ്തതുകൊണ്ട് തന്നെ ദൊറോത്തി മദാമ്മയെ പോലെയുണ്ടെന്നും കിലുക്കം കിലുകിലുക്കത്തിലെ ജഗതിയെ പോലെ ഉണ്ടെന്നുമൊക്കെ കമന്റുകളും വന്നിട്ടുണ്ട്.