‘തനിച്ചാക്കില്ല!! ആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം നൽകും..’ – സുരേഷ് ഗോപി

കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം ആലുവയിൽ അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊ ലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കേട്ടപ്പോൾ തന്നെ മലയാളികൾ സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ഷെയർ ചെയ്തു വിവരം പരമാവധി ആളുകളിൽ എത്തിച്ചെങ്കിലും എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് തൊട്ടടുത്ത ദിവസം ആ വാർത്ത എത്തിയത്.

സംസ്ഥാന സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. പക്ഷേ തുക കുറഞ്ഞുപോയതിന് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഇത്രയും വലിയയൊരു നഷ്ടം ആ കുടുംബത്തിന് കേരളത്തിൽ വന്നപ്പോൾ ഉണ്ടായപ്പോൾ, അതിഥി തൊഴലാളികൾ എന്ന് മുഖ്യമന്ത്രി പോലും പറയാറുള്ളവർക്ക് കുറഞ്ഞ ധനസഹായം നൽകിയത് പലരെയും പ്രതികരിക്കാൻ ഇടയാക്കിയത്.

ഇപ്പോഴിതാ ആലുവയിലെ ആ കുടുംബത്തിന് കൈത്താങ്ങായി മാറിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. കുടുംബത്തിന് വീട് നിർമ്മിക്കാൻ വേണ്ടി മകളുടെ പേരിൽ അഞ്ച് ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. യഥാർത്ഥ സൂപ്പർസ്റ്റാർ സുരേഷ് ഗോപി തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന രീതിയിലുള്ള നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

സർക്കാർ കൈവിട്ട കുടുംബത്തിന് സുരേഷ് ഗോപി കൈതാങ്ങായെന്നും നല്ല പ്രവർത്തി ആണെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം കേസിൽ പ്രതിയായ അസഫാക്ക് ആലത്തിനെ പത്ത് ദിവസത്തേക്ക് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. 2018-ലും ഇതുപോലെ ഒരു പോക്സോ കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയാളാണ് അസഫാക്ക്.