‘ജീവിതത്തിൽ കൂട്ടായി പുതിയ കൂട്ടുകാരൻ എത്തി, സന്തോഷം പങ്കുവച്ച് നടി വരദ..’ – ഫോട്ടോസ് വൈറലാകുന്നു

വാസ്തവം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയത്തിയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി വരദ. സഹനടിയായി തുടങ്ങിയ വരദ പിന്നീട് നായികയായും സിനിമകളിൽ അഭിനയിച്ചു. ഒരു സമയം കഴിഞ്ഞ് ടെലിവിഷൻ രംഗത്തേക്ക് തിരഞ്ഞ വരദ നിരവധി പരമ്പരകളിൽ അഭിനയിക്കുകയും പ്രോഗ്രാമുകളിലും ഷോകളിലും പങ്കെടുക്കുകയും ചെയ്തിരുന്നു.

സീരിയൽ മേഖലയിൽ സജീവമായ ജിഷിൻ മോഹനെ തന്നെ വരദ തന്റെ ജീവിതപങ്കാളിയാക്കി. ഒരു മകനും താരത്തിനുണ്ട്. പക്ഷേ വരദയും ജിഷിനും തമ്മിൽ വേർപിരിഞ്ഞുവെന്ന് വാർത്തകളും പുറത്തുവന്നിരുന്നു. നിയമപരമായി ബന്ധം വേർപ്പെടുത്തിയെന്ന് തന്നെയാണ് വാർത്ത വന്നത്. ഇരുവരും ഇതുവരെ ആ കാര്യങ്ങൾ ഒരു അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടില്ല. രണ്ടും പേരും ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.

സീ കേരളത്തിലെ മിഴി രണ്ടിലും മംഗല്യം തുടങ്ങിയ പരമ്പരകളിൽ വരദ ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് എത്തിയ പുതിയ കൂട്ടുക്കാരനെ ആരാധകരുമായി ആ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വരദ. “പുതിയ കൂട്ടുകാരൻ!! മറ്റൊരു സ്വപ്ന സാക്ഷാത്കാര നിമിഷം..”, എന്ന ക്യാപ്ഷനോടെയാണ് വരദ തന്റെ പുതിയ വിശേഷം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കിയാ സെൽടോസ് വാങ്ങിയ സന്തോഷമാണ് വരദ പങ്കുവച്ചിരുന്നത്. അച്ഛനും അമ്മയ്ക്കും കുഞ്ഞിനും ഒപ്പമാണ് വരദ വാഹനം വാങ്ങാൻ എത്തിയത്. കേക്ക് മുറിച്ചുകൊണ്ട് വരദ ഷോറൂമിൽ സന്തോഷം പങ്കിട്ടു. ബേസ് മോഡലിന് പതിമൂന്ന് ലക്ഷവും ടോപ്പ് മോഡലിന് ഇരുപത്തി നാല് ലക്ഷം രൂപയുമാണ് വില വരുന്നത്. പുതിയ കാർ വാങ്ങിയ വരദയ്ക്ക് ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.