‘രോമാഞ്ചം സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി! വധു സഹസംവിധായിക..’ – ഫോട്ടോസ് വൈറൽ

ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ‘രോമാഞ്ചം’ സിനിമയുടെ സംവിധായകനായ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കറാണ് വധു. ജിത്തുവിന്റെ രോമാഞ്ചത്തിലെ അസ്സോസിയേറ്റ് ഡയറക്ടറായി ഷിഫിന പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. ഷിഫിന തന്നെയാണ് തങ്ങളുടെ വിവാഹ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ലളിതമായ രീതിയിലാണ് വിവാഹം നടന്നത്.

ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഷിഫിന ഈ കാര്യം അറിയിച്ചത്. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരിക്കുന്നത്. അൻവർ റഷീദ്, സമീർ താഹിർ, രോമാഞ്ചത്തിലെ അഭിനേതാവായ സജിൻ ഗോപു, നസ്രിയയുടെ സഹോദരനും അമ്പിളിയിലെ നടനുമായ നവീൻ നാസിം, ശബരീഷ് വർമ്മയുടെ ഭാര്യ അശ്വിനി എന്നിവർ വിവാഹ ചടങ്ങളിൽ പങ്കെടുത്തിരുന്നു.

ഫഹദ് ഫാസിൽ നായകനാകുന്ന ജിത്തുവിന്റെ അടുത്ത സിനിമയായ നിർമ്മിക്കുന്നത് അൻവർ റഷീദാണ്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നാസിം, സിജു സണ്ണി എന്നിവർ ഇരുവർക്കും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങി കോടികൾ കൊയ്ത സിനിമയായിരുന്നു രോമാഞ്ചം. മലയാളത്തിലെ അപ്രതീക്ഷിത ഹിറ്റുകളിൽ ഒന്നായിരുന്നു.

സിനിമയിറങ്ങി ആദ്യ ദിവസങ്ങളിൽ ആളുകൾ കുറവായിരുന്നെങ്കിലും പിന്നീട് വൻ തിരക്കായി മാറിയിരുന്നു. ഒടിടിയിൽ ഇറങ്ങിയപ്പോഴും മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത്. രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം സംഭവിച്ചേക്കാമെന്നും സൂചനകൾ ജിത്തു നൽകിയിരുന്നു. അതിന് ശേഷമാണ് ഫഹദ് ഫാസിൽ, നസ്രിയ എന്നിവർ ഒന്നിക്കുന്ന സിനിമ അന്നൗൺസ് ചെയ്യുന്നതും ഷൂട്ടിംഗ് ആരംഭിച്ചതും.