‘ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെ ആയിരിക്കും..’ – പരിഹസിച്ച് നടി എസ്തർ അനിൽ

സമൂഹ മാധ്യമങ്ങൾ ഒരു സമയം വരെ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് യുവതലമുറയിൽപ്പെട്ട ആളുകളായിരുന്നു. ലോക്ക് ഡൗൺ നാളുകളിൽ വീടുകളിലേക്ക് എല്ലാവരും ഒത്തുകൂടിയപ്പോൾ മുതിർന്നവരും പ്രായമായവരും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ കൂടുതലായി ഉപയോഗിക്കാനും തുടങ്ങിയിരുന്നു. പുതിയ ചില പദപ്രയോഗങ്ങളും അതിന് പിന്നാലെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ലഭിച്ചു.

ഫേസ്ബുക്ക് അമ്മാവൻ, വാട്ട്സപ്പ് യൂണിവേഴ്സിറ്റി, ഓൺലൈൻ ആങ്ങള തുടങ്ങിയ പേരുകളും വരാറുണ്ടായിരുന്നു. പലപ്പോഴും കളിയാക്കി വിളിക്കാൻ വേണ്ടിയാണ് ഈ പദപ്രയോഗങ്ങൾ ഉപയോഗിക്കാറുളളത്. മലയാള സിനിമയിലെ നടിമാരുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന ചില കമന്റുകൾ കാരണം ഈ പദപ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ട്. താരങ്ങൾ അഭിമുഖങ്ങളിലും ഇത് പറയാറുണ്ട്.

ഇപ്പോഴിതാ ബാലതാരമായി അഭിനയിച്ച വൈകാതെ തന്നെ നായികയായി മാറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരാളായ എസ്തർ അനിൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാവുന്നത്. “ശരാശരി ഫേസ്ബുക്ക് അമ്മാവൻ ഡിപി, ഇത് കൂടാതെ ബാംഗ്ലൂർ ജീവിതത്തിന്റെ ഒരു ഭാഗം (നല്ല ഭാഗങ്ങൾ മാത്രം..”, എന്ന ക്യാപ്ഷനോടെ ചില ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. ഇതാണ് വൈറലായി മാറിയത്.

ആദ്യ ഫോട്ടോയിൽ ഒരു ഫേസ്ബുക്ക് അമ്മാവന്റെ പ്രൊഫൈൽ ഫോട്ടോ ഇങ്ങനെ ആയിരിക്കുമെന്ന് കാണിച്ചുകൊണ്ട് ഒരു സെൽഫി അറിയാത്ത രീതിയിൽ എടുത്തിരിക്കുന്നത് കാണാം. ഇതിന് താഴെ എസ്തറിനെ വിമർശിച്ച് അഭിപ്രായങ്ങളും വന്നിട്ടുണ്ട്. നാളെ നീയും ഒരമ്മായി ആകും എന്ന് മറക്കണ്ടാ, സ്വന്തം പിതാവിനെയും അമ്മാവനായിട്ടാണോ കാണുന്നത്, മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ.