‘ട്രെയിലർ പോലും ഇറങ്ങിയില്ല! കോടി ക്ലബിൽ ജയിലർ..’ – യുഎസ് പ്രീമിയർ ബുക്കിംഗില്‍ വിജയിയെ പിന്നിലാക്കി

രജനികാന്ത് നായകനായി എത്തുന്ന ജയിലർ സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം പത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളികളുടെ സ്വന്തം മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിക്കുന്നതുകൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷയിലാണ് മലയാളികളും കാത്തിരിക്കുന്നത്. ബീസ്റ്റ് സിനിമയുടെ ക്ഷീണം നെൽസൺ ദിലിപ് കുമാർ ജയിലറിലൂടെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിനിമയുടെ ട്രെയിലർ പോലും ഇറങ്ങിയിട്ടില്ല. പക്ഷേ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് എത്രയാണെന്ന് തെളിയിക്കുന്നതാണ് യുഎസ് പ്രീമിയർ ഷോകൾക്ക് ലഭിച്ചിരിക്കുന്ന അഡ്വാൻസ് ടിക്കറ്റ് റിസെർവഷന്റെ എണ്ണം. ജയിലർ റിലീസ് ചെയ്യുന്നതിന്റെ തലേദിവസമാണ് യു.എസ് പ്രീമിയർ ഷോകൾ നടക്കുന്നത്. ടിക്കറ്റ് റേറ്റ് കൂട്ടിയ ഈ ഷോകൾക്ക് വലിയ രീതിയിലൂടെ ബുക്കിംഗ് ആണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

150 ലൊക്കേഷനുകളിൽ നിന്ന് 9000-ന് അടുത്ത് ഷോകളിൽ നിന്നായി രണ്ട് ലക്ഷം യു.എസ് ഡോളറാണ് ഇതിനോടകം പ്രീ സെയില്‍സ് വഴി സമാഹരിച്ചിരിക്കുന്നത്. അതായത് സിനിമയുടെ റിലീസിന് ഒരു ആഴ്ചയ്ക്ക് മുമ്പ് തന്നെ കോടി ക്ലബിലാണ് ഇടംപിടിച്ചിരിക്കുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ ഇതിന്റെ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. ഒരാഴ്ച ബാക്കിയിരിക്കെ ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിജയ് ചിത്രമായ വാരിസിന്റെ പ്രീമിയർ കളക്ഷൻ ഇതിനോടകം പിന്നിലാക്കി കഴിഞ്ഞിട്ടുണ്ട്. ഇനി മുന്നിലുള്ളത്, പൊന്നിയൻ സെൽവൻ 2-വും തുനിവുമാണ്. ഈ പ്രീമിയർ കളക്ഷനുകളും മറികടക്കാൻ പറ്റുമെന്ന് തന്നെയാണ് വിചാരിക്കുന്നത്. കേരളത്തിലെ സൂപ്പർസ്റ്റാർ കൂടിയായ മോഹൻലാൽ ആരാധകർ കൂടിയുള്ളതുകൊണ്ട് തന്നെ അനായാസമായി റെക്കോർഡ് മറികടക്കാൻ പറ്റുമെന്ന് ട്രാക്കര്‍മാര്‍സ് ഉറപ്പ് പറയുന്നുമുണ്ട്.