സുരേഷ് ഗോപിക്ക് പിന്നാലെ നടി ശോഭനയും ബിജെപിയിലേക്ക് എത്തുമെന്ന് ചില സൂചനകൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ശോഭന തിരുവനന്തപുരത്ത് സ്ഥാനാർത്ഥി ആകുമെന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയും ശോഭന മത്സരിക്കണമെന്നുള്ള ആഗ്രഹം പങ്കുവച്ചിരിക്കുകയാണ്. മാധ്യമങ്ങളോട് ഈ കാര്യം സുരേഷ് ഗോപി പറയുകയും ചെയ്തു.
ശോഭന മത്സരിക്കുമെന്ന് കേൾക്കുന്നല്ലോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു സുരേഷ് ഗോപി. “അതൊക്കെ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. അവരുടെ മറുപടി എന്ന് പറയുന്നത്, വ്യക്തമായി ഒരു ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. എന്തായാലും ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ പാർളമെന്ററി പാർട്ടി തീരുമാനിക്കുന്നതാണ് എല്ലാം.
ശോഭന സ്ഥാനാർത്ഥി ആകണമേ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. യോഗ്യരായ മറ്റു സ്ഥാനാർത്ഥികളും നമ്മുക്കുണ്ട്. എല്ലാവരുടെയും തീരുമാനവും സമ്മതവും നോക്കിയൊരാളെ ആയിരിക്കും തീരുമാനിക്കുക. എന്തായാലും കേന്ദ്രത്തിന്റെ ഒരു തീരുമാനം ഉണ്ടായിട്ടുണ്ടും. അത് വരുമ്പോൾ അറിയാം ആരൊക്കെയാണെന്നുള്ളത്..”, സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പേര് തന്നെയാണ് കേൾക്കുന്നത്.
ഈ തവണ തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നാണ് അദ്ദേഹവും പാർട്ടിയും പ്രതീക്ഷിക്കുന്നത്. സിപിഐ ഇതിനോടകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. വി.എസ് സുനിൽ കുമാറാണ് തൃശ്ശൂരിലെ സ്ഥാനാർത്ഥി. സുരേഷ് ഗോപിയേക്കാൾ ജനപിന്തുണ ഉണ്ടെന്ന് ഇടതുപക്ഷ കരുതുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയ്ക്ക് മത്സരം കനക്കും. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.