‘എന്തൊരു ഐശ്വര്യമാണ് ചേച്ചിയെ കാണാൻ! സെറ്റിൽ അടാർ ലുക്കിൽ നടി സംയുക്ത വർമ്മ..’ – ഫോട്ടോസ് വൈറൽ

അഭിനയ കരിയറിൽ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് തവണ കേരള സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങിയ താരമാണ് നടി സംയുക്ത വർമ്മ. മൂന്ന് വർഷം മാത്രം സിനിമയിൽ സജീവമായി നിന്നിട്ടുള്ള സംയുക്ത എല്ലാ തരം വേഷങ്ങളും ഈ ചുരുങ്ങിയ കാലയളവിൽ ചെയ്തിട്ടുണ്ട്. നടൻ ബിജു മേനോൻ തന്നെ തന്റെ ജീവിതപങ്കാളിയാക്കിയ സംയുക്ത വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു.

ഒരു മകനും താരദമ്പതികൾക്കുണ്ട്. സംയുക്ത ജീവിതത്തിലേക്ക് വന്ന ശേഷം ബിജു മേനോന്റെ സിനിമ ജീവിതവും ഒരുപാട് മാറി. നായകനായും സഹനടനായുമൊക്കെ നിരവധി കഥാപാത്രങ്ങളാണ് വില്ലൻ വേഷത്തിൽ നിന്ന് ഒറ്റയടിയ്ക്ക് അദ്ദേഹത്തിന് ലഭിച്ചു. അസാധ്യമായ കോമഡി ടൈമിംഗ് ഉള്ള ഒരാളുകൂടിയാണ് ബിജു മേനോൻ. അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് അത് വ്യക്തമാവുമാണ്.

ഇരുപത്തി രണ്ട് വർഷമായി സംയുക്ത സിനിമയിൽ നിന്ന് വിട്ടുനിന്നിട്ടു. എങ്കിലും സംയുക്തയുടെ ഓരോ വിശേഷം അറിയാൻ പ്രേക്ഷകർ ഇന്നും താല്പര്യം കാണിക്കാറുണ്ട്. സിനിമയിൽ അഭിനയിച്ച സമയത്ത് പോലും ഒരു ഗോസിപ്പിലും ഇടയുണ്ടാക്കാത്ത ഒരാളാണ് സംയുക്ത. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ് സംയുക്തയെ. സിനിമയിലെ പോലെ നാടൻ വേഷങ്ങളിലാണ് സംയുക്ത ജീവിതത്തിലും കാണാറുള്ളത്.

സെറ്റ് ഉടുത്ത സംയുക്തയുടെ നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ സെറ്റുടുത്ത് അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സൗത്ത് ലൂമിന്റെ ഡിസൈനിലുള്ള സെറ്റ് ആണ് സംയുക്ത ധരിച്ചിരിക്കുന്നത്. അവർ തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തൊരു ഐശ്വര്യമാണ് സംയുക്ത ചേച്ചിയെ ഈ വേഷത്തിൽ കാണാൻ എന്ന് ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്.