‘ഞങ്ങളുടെ കന്നി ആറ്റുകാൽ പൊങ്കാല! സന്തോഷം പങ്കുവച്ച് നൂബിനും ഭാര്യ ബിന്നിയും..’ – ഫോട്ടോസ് വൈറൽ

സീരിയൽ നടൻ നൂബിൻ ജോണിയും ഭാര്യയും സീരിയൽ നടിയുമായ ബിന്നി സെബാസ്റ്റ്യനും ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു. പൊങ്കാല കലം കൈയിൽ പിടിച്ചുകൊണ്ട് നൂബിന് ഒപ്പം നിൽക്കുന്ന ഫോട്ടോസ് ബിന്നി തന്നെ പങ്കുവച്ചിട്ടുണ്ട്. ഇത് കൂടാതെ ബിന്നിയുടെ ഒറ്റയ്ക്കുള്ള പൊങ്കാല സ്പെഷ്യൽ ചിത്രങ്ങളും ആരാധകരുമായി താരം പങ്കുവെക്കാൻ താരം മറന്നിട്ടില്ല.

രണ്ട് വർഷം മുമ്പാണ് നൂബിനും ബിന്നിയും തമ്മിൽ വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിക്കുന്നതിന് തൊട്ടുമുമ്പാണ് നൂബിൻ താൻ പ്രണയത്തിൽ ആണെന്നുള്ള കാര്യവും കാമുകിയുടെ മുഖവുമൊക്കെ കാണിച്ചത്. ബിന്നി സെബാസ്റ്റ്യൻ എന്നാണ് പേരെന്ന് മാത്രമാണ് അന്ന് അറിയിച്ചത്. നൂബിനെ വിവാഹം കഴിക്കുന്ന സമയത്ത് ബിന്നി സീരിയലിൽ ഒന്നും അഭിനയിച്ചിട്ടുണ്ടായിരുന്നില്ല.

ബിന്നി ഒരു ഡോക്ടർ കൂടിയാണ്. വിവാഹിതയായ ശേഷമാണ് ബിന്നി ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദത്തിലേക്ക് എത്തുന്നത്. അതിൽ ഗീതാഞ്ജലി എന്ന പ്രധാന റോൾ ചെയ്യുന്നത് ബിന്നിയാണ്. ഇപ്പോൾ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പര കൂടിയാണ് ഗീതാഗോവിന്ദം. സീരിയലിൽ ഒരുപാട് സീനിയർ ആയിട്ടുള്ള സാജൻ സൂര്യയാണ് ബിന്നിയുടെ ഓപ്പോസിറ്റ് റോളിൽ ഭർത്താവായി അഭിനയിക്കുന്നത്.

നൂബിനാകട്ടെ കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ്. കുടുംബവിളക്കിലെ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിൻ അവതരിപ്പിച്ചത്. കുടുംബ വിളക്കിന് ശേഷം നൂബിനെ വേറെ സീരിയലിൽ ഒന്നും പ്രേക്ഷകർ കണ്ടിട്ടില്ല. വൈകാതെ തന്നെ ഓഫ് സ്ക്രീനിലെ പോലെ നൂബിനെയും ബിന്നിയെയും ജോഡികളായി മിനി സ്ക്രീനിലും കാണാൻ പറ്റുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.