‘എം80 മൂസയിലെ ഞങ്ങളുടെ പാത്തു ആണോ ഇത്!! സ്റ്റൈലിഷ് ലുക്കിൽ നടി സുരഭി ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

ബൈ ദി പീപ്പിൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി സുരഭി ലക്ഷ്മി. അതിന് ശേഷം തിരക്കഥ, പകൽ നക്ഷത്രങ്ങൾ, കാഞ്ചീപുരത്തെ കല്യാണം, പുതിയ മുഖം, കഥ തുടരുന്നു തുടങ്ങിയ സിനിമകളിൽ സുരഭി അഭിനയിച്ചു. ആദ്യമൊക്കെ സിനിമയിൽ ചെറിയ വേഷങ്ങളിലാണ് സുരഭി അഭിനയിച്ചിരുന്നത്. പിന്നീട് നല്ല വേഷങ്ങളിൽ സുരഭി തിളങ്ങുകയും ചെയ്തു.

സുരഭിക്ക് പക്ഷേ ആരാധകരെ ഉണ്ടാക്കി കൊടുത്തത് മീഡിയ വൺ ചാനലിലെ എം80 മൂസ ഹാസ്യ പരമ്പരയിൽ അഭിനയിച്ച ശേഷമാണ്. എം80 മൂസയിലെ ‘പാത്തു’ എന്ന പ്രധാന കഥാപാത്രമായിട്ടാണ് സുരഭി അഭിനയിച്ചത്. കോഴിക്കോട് സ്ലാങ്ങിലെ സുരഭിയുടെ സംസാരമാണ് ആളുകൾക്ക് ഏറെ ഇഷ്ടമാകാൻ കാരണമായത്. പതിനെട്ട് വർഷമായി സുരഭി അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ്.

അയാളും ഞാനും തമ്മിൽ, ഏഴ് സുന്ദര രാത്രികൾ, എന്ന് നിന്റെ മൊയ്തീൻ, മിന്നാമിനുങ്ങ്, തീവണ്ടി, വികൃതി, കുറുപ്പ്, കുമാരി തുടങ്ങിയ സിനിമകളിൽ സുരഭി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇതിൽ തന്നെ മിന്നാമിനുങ്ങ് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിനും സുരഭി അർഹയായിട്ടുണ്ട്. അജയന്റെ രണ്ടാം മോഷണമാണ് സുരഭിയുടെ ഇനി ഇറങ്ങാനുള്ള ചിത്രം.

സമൂഹ മാധ്യമങ്ങളിൽ സജീവമായ സുരഭി ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. ഇപ്പോഴിതാ മഞ്ഞ നിറത്തിലെ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് മേക്കോവർ നടത്തി വന്നിരിക്കുകയാണ് സുരഭി. ഇവ97-ന്റെ വസ്ത്രങ്ങളാണ് സുരഭി ധരിച്ചിരിക്കുന്നത്. മെഹക കളരിക്കലിന്റെ സ്റ്റൈലിങ്ങിൽ റിജിൽ കെഎൽ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ശ്രീഗേഷ് വാസനയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഷൂട്ടിന് ലഭിച്ചിരിക്കുന്നത്.