‘എനിക്ക് പ്രിയപ്പെട്ട ആ കാര്യം!! കറുപ്പ് സാരിയിൽ തിളങ്ങി യുവനടി അന്ന ബെൻ..’ – ഫോട്ടോസ് വൈറൽ

ദിലേഷ് പോത്തൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റസ് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അന്ന ബെൻ. അതിൽ ബേബി മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടിയെടുത്തു അന്ന. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന പക്ഷേ അച്ഛന്റെ സിനിമാപാരമ്പര്യം വച്ച് സിനിമയിലേക്ക് എത്തിയ ഒരാളല്ല.

കുമ്പളങ്ങി നൈറ്റസിന്റെ ഓഡിഷൻ പങ്കെടുത്ത് അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് വന്ന ഒരാളാണ്. ആ സിനിമയ്ക്ക് ശേഷം അന്ന അഭിനയ പ്രാധാന്യമുള്ള സിനിമകളുടെ ഭാഗമായി. ഹെലൻ ആയിരുന്നു അന്നയുടെ അടുത്ത ചിത്രം. കപ്പേള, സാറാസ് തുടങ്ങിയ മലയാള സിനിമകളിലൂടെ അന്ന തന്റെ കഴിവ് തെളിയിച്ച് മുൻനിര നായികയായി മാറി. പക്ഷേ സാറാസിന് ശേഷം അന്നയ്ക്ക് ചുവടുതെറ്റിയെന്ന് വേണം പറയാൻ.

നാരദൻ, നൈറ്റ് ഡ്രൈവ്, കാപ്പ, ത്രിശങ്കു തുടങ്ങിയ സിനിമകൾ തിയേറ്ററുകളിൽ വിജയം നേടിയിരുന്നില്ല. പക്ഷേ ഒരു ശക്തമായ തിരിച്ചുവരവ് അന്നയുടെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നിട്ട് അവസാനം എന്ന സിനിമയാണ് ഇനി അന്നയുടെ ഇറങ്ങാനുള്ളത്. ഇത് കൂടാതെ തമിഴിലും അന്ന അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ചുരുങ്ങിയ നാൾ കൊണ്ട് രണ്ട് തവണ അന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അന്നയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ശ്രദ്ധനേടിയത്. കറുപ്പ് സാരി ധരിച്ച് അടാർ ലുക്കിൽ തന്നെയാണ് അന്ന ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്. “എനിക്ക് പ്രിയപ്പെട്ട കാര്യം കാണാൻ സ്വൈപ്പ് ചെയ്യുക..”, എന്ന തലക്കെട്ടോടെയാണ് അന്ന പോസ്റ്റ് പങ്കുവച്ചത്. അതിൽ ഏറ്റവും അവസാനത്തെ ഫോട്ടോയിൽ അന്ന ഭക്ഷണം കഴിക്കുന്നതാണ്. ഫുഡ് ഫോർ ലൈഫ് എന്ന് ഒരാൾക്ക് മറുപടിയും അന്ന കൊടുത്തിട്ടുണ്ട്.