‘കേരളത്തിന്റെ കുളിരിൽ നീന്തി തുടിച്ച് സണ്ണി ലിയോൺ, ചേച്ചി ഉയിരെന്ന് മലയാളി ആരാധകർ..’ – ഫോട്ടോസ് വൈറൽ
ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ ഈ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തൊട്ടുള്ള കാര്യങ്ങൾ ഓൺലൈൻ ഓരോ ദിവസവും വൈറലായി കൊണ്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുംബത്തോടൊപ്പം എത്തിയ സണ്ണി ലിയോണിന്റെ വീഡിയോ അന്ന് തന്നെ കേരളത്തിലെ ആരാധകർ ഏറ്റെടുത്തിരുന്നു.
പിന്നീട് അവിടെയുള്ള ഒരു സ്വകാര്യ റിസോർട്ടിലേക്ക് പോയ സണ്ണി ലിയോൺ അവിടെ നിന്നുള്ള ഒരു വീഡിയോസ് ആരാധകർ ഒപ്പം പങ്കുവച്ചിരുന്നു. റിസോർട്ടിൽ നിന്നുള്ള ഫുട്ബോൾ സ്‌കിൽസ് കാണിക്കുന്ന ഒരു വീഡിയോയും അതുപോലെ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയുമൊക്കെ ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഇതിന് പിന്നാലെ ഇപ്പോഴിതാ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘കേരളത്തിൽ നിന്ന് സ്നേഹത്തോടെ..’ എന്ന ക്യാപ്ഷനോടെയാണ് സണ്ണി ലിയോൺ ഫോട്ടോസ് പങ്കുവച്ചത്. പൂളിൽ ഒരു മത്സ്യകന്യകയെ പോലെ നീന്തി തുടിക്കുന്ന സണ്ണിയുടെ ചിത്രങ്ങൾക്ക് താഴെ കൂടുതൽ മലയാളി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.
സണ്ണി ചേച്ചി ഉയിരാണ്, ചേച്ചി തിരുവനന്തപുരത്ത് പൊളിക്കയാണല്ലോ എന്ന് തുടങ്ങിയ കമന്റുകളുമായി ആരാധകർ എത്തിയത്. ഒരാൾ ചേച്ചി ഇനി തിരിച്ചു പോകണ്ടായെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഭർത്താവ് ഡാനിയേൽ വെബറിനും മൂന്ന് മക്കൾക്കും ഒപ്പമാണ് സണ്ണി കേരളത്തിൽ എത്തിയത്. ഒരു മാസത്തോളം കേരളത്തിൽ സണ്ണി ലിയോൺ ഉണ്ടാവുമെന്നാണ് പുറത്തുവരുന്നത്.