‘അമ്പോ!! ഇത് ഞങ്ങളുടെ ദീപ്തി ഐ.പി.എസ് തന്നെയാണോ?, കിടിലം മേക്കോവറിൽ ഗായത്രി അരുൺ..’ – ഫോട്ടോസ് വൈറൽ

‘അമ്പോ!! ഇത് ഞങ്ങളുടെ ദീപ്തി ഐ.പി.എസ് തന്നെയാണോ?, കിടിലം മേക്കോവറിൽ ഗായത്രി അരുൺ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പർഹിറ്റ് സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഗായത്രി അരുൺ. പടിപ്പുര വീടും പദ്മാവതി, സൂരജ്, ദീപ്തി എന്ന കഥാപാത്രങ്ങൾ അത്ര പെട്ടന്ന് ഒന്നും മലയാളികൾ മറക്കില്ല. ഇന്നും അതിലെ കഥാപാത്രങ്ങൾ അവതരിപ്പിച്ചവരെ മലയാളികൾ ഓർക്കുന്നത് ആ പേരിലാണ്.

അതിൽ തന്നെ ഗായത്രി അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം, ഒരുപാട് ചർച്ചകളും ആരാധകരും നേടിയെടുത്തിട്ടുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന പരിഗണന ആയിരുന്നു ഗായത്രി ആ സീരിയലിൽ അഭിനയിച്ചപ്പോൾ കിട്ടിയത്. അതിലെ മികച്ച പ്രകടനം കൊണ്ട് തന്നെയാണ് ദീപ്തിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ ധാരാളം ലഭിച്ചത്.

ഒടുവിൽ മമ്മൂട്ടിക്ക് ഒപ്പം ‘വൺ’ എന്ന സിനിമയിൽ അഭിനയിച്ചിട്ട് റിലീസിനായി കാത്തിരിക്കുകയാണ് താരം ഇപ്പോൾ. സർവോപരി പാലാക്കാരൻ, തൃശൂർ പൂരം, ഓർമ്മ തുടങ്ങിയ സിനിമകളിൽ ഗായത്രി ഇതിനോടകം അഭിനയിച്ചു. സീരിയലിലേക്ക് ഇനി ഒരു ഇടവേളയ്ക്ക് ശേഷമേ അഭിനയിക്കുകയുള്ളു എന്ന് ഗായത്രി പരസ്പരം തീർന്നപ്പോൾ തന്നെ പറഞ്ഞിരുന്നു.

ഇപ്പോൾ അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് താരം. എന്നാലും സോഷ്യൽ മീഡിയയിൽ വളരെ സജീവയായ ഒരാളാണ് ഗായത്രി അരുൺ. ഇപ്പോഴിതാ പുതിയ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഗായത്രി. പരസ്പരത്തിൽ ദീപ്തി തന്നെയാണോ ഇതെന്നാണ് ആരാധകർ ഫോട്ടോസ് കണ്ടിട്ട് ചോദിക്കുന്നത്.

മോഡേൺ സ്റ്റൈലിഷ് ലുക്കിലുള്ള വസ്ത്രത്തിൽ കിടിലം ഫോട്ടോഷൂട്ടാണ് ഗായത്രി ചെയ്തിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ അജ്മൽ ലത്തീഫാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മെൻ ഇൻ ക്യു വെഡിങ്സിന്റെ വസ്ത്രങ്ങളാണ് ഗായത്രി ഇട്ടിരിക്കുന്നത്. ഹസ്സൻ സ്റ്റൈലിംഗും അതുപോലെ ജിഷി ഈ മേക്കോവറും ചെയ്തിരിക്കുന്നത്.

CATEGORIES
TAGS