‘ഇന്ന് ഞങ്ങളുടെ ദിവസം!! പതിനാറാം വിവാഹ വാർഷികം ആഘോഷിച്ച് നടി സുജിത..’ – ആശംസകളുമായി ആരാധകർ

ശൈശവഘട്ടത്തിൽ തന്നെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ താരമാണ് നടി സുജിത. 1983-ൽ ജനിച്ച സുജിത അതെ വർഷം പുറത്തിറങ്ങിയ അബ്ബാസ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളോളം സിനിമയിൽ ബാലതാരമായി തിളങ്ങാൻ സുജിതയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലുമായി ധാരാളം സിനിമകളിലും സുജിത അഭിനയിച്ചിരുന്നു.

സുജിത ആദ്യമായി നായികയായി അഭിനയിക്കുന്നത് മലയാളത്തിലാണ്. മേൽവിലാസം ശരിയാണ് എന്ന ചിത്രത്തിലാണ് സുജിത ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതിന് ശേഷം നായികയായി കുറച്ച് സിനിമകളിൽ സുജിത അഭിനയിക്കുകയും ചെയ്തു. 39 വയസ്സ് കഴിഞ്ഞ സുജിത 39 വർഷത്തോളമായി അഭിനയ ജീവിതവും തുടർന്ന് പോകുന്നുണ്ട്. സിനിമയിൽ ഇടയ്ക്കിടെ അഭിനയിക്കുന്നോള്ളൂ.

പക്ഷേ സീരിയലുകളിൽ നിറസാന്നിധ്യമാണ് സുജിത. ഏഷ്യാനെറ്റിൽ സാന്ത്വനം സീരിയലിലെ ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രം തമിഴിൽ പാണ്ട്യൻ സ്റ്റോഴ്സിൽ സുജിതയാണ് അവതരിപ്പിക്കുന്നത്. മാസ്റ്റർ ചിത്രത്തിൽ നായികയായ മാളവികയ്ക്ക് ഡബ് ചെയ്തിരുന്നത് സുജിതയാണ്. ആഡ് ഫിലിം സംവിധായകനായ ധനുഷാണ് താരത്തിന്റെ ഭർത്താവ്. ഇരുവർക്കും ധനവിൻ എന്ന പേരിൽ ഒരു മകനുമുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സുദിനത്തെ കുറിച്ച് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. പതിനാറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സുജിതയും ഭർത്താവ് ധനുഷും. ഇന്ന് ഞങ്ങളുടെ ദിവസം എന്ന ക്യാപ്ഷനോടെയാണ് ഭർത്താവിന് ഒപ്പം ക്ഷേത്ര ദർശനം നടത്തുന്ന ചിത്രങ്ങൾ സുജിത ആരാധകരുമായി പങ്കുവച്ചത്. സുജിതയ്ക്ക് ഭർത്താവിനും വിവാഹ വാർഷികം ആശംസിച്ച് ധാരാളം കമന്റുകളും വന്നിട്ടുണ്ട്.