‘കുർത്തിയിൽ വളരെ സിംപിൾ ലുക്കിൽ നടി ഇഷാനി കൃഷ്ണ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

സമൂഹത്തെ വലിയ രീതിയിൽ സ്വാതീനം ചിലതാൻ സാധിക്കുന്നവരാണ് സിനിമ താരങ്ങൾ. അഭിനയത്തോടൊപ്പം അവർ അവരുടെ ശൈലികളും അഭിപ്രായങ്ങളും ശ്രദ്ധിക്കാറുണ്ട്. മലയാള സിനിമയിൽ തന്നെ താരകുടുംബങ്ങൾ ധാരാളമുണ്ടെങ്കിലും മലയാളികൾക്ക് ഇടയിൽ ചർച്ചയായി മാറികൊണ്ടിരിക്കുന്ന ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. മുപ്പത് വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായ നിൽക്കുന്ന ഒരാളാണ് കൃഷ്ണകുമാർ.

ഒരു നായകനടനായി തിളങ്ങിയ ഒരാളാല്ലെങ്കിലും കൃഷ്ണ കുമാർ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാനയും സിനിമയിൽ നായികയായി നിറഞ്ഞ് നിൽക്കുന്ന സമയമാണ്. ഇവരെ രണ്ടുപേരെയും മാത്രമല്ല മലയാളികൾക്ക് സുപരിചിതർ. നാല് പെണ്മക്കളുള്ള ഒരു അച്ഛനാണ് കൃഷ്ണകുമാർ. അഹാനയെ കൂടാതെ ദിയ, ഇഷാനി, ഹൻസിക എന്ന പേരിൽ മൂന്ന് മക്കളും കൃഷ്ണകുമാറിനുണ്ട്.

അഹാനയെ പോലെ തന്നെ അഭിനയത്തിന്റെ പാത തിരഞ്ഞെടുത്ത മറ്റൊരാളാണ് ഇഷാനി കൃഷ്ണ. മമ്മൂട്ടി ചിത്രമായ വണിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ ഇഷാനി തിളങ്ങിയിരുന്നു. ഇഷാനി സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് കുറച്ചുകൂടി സുപരിചിതയാണ്. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർ കൂടിയാണ് ഇഷാനി. യൂട്യൂബർ എന്ന നിലയിലും ഇഷാനി ശ്രദ്ധനേടിയിട്ടുണ്ട്.

ഇഷാനിയെ ഫോളോ ചെയ്യുന്ന താരങ്ങൾ സ്ഥിരമായി താരത്തിന്റെ പുത്തൻ ലുക്കുകളും മേക്കോവറുകളും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ വളരെ സിംപിൾ ലുക്കിൽ കുർത്തി ധരിച്ച് ക്യൂട്ട് ലുക്കിൽ തിളങ്ങിയിരിക്കുന്ന ഇഷാനിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. എത്.നിക് വെവേഴ്സ് ആണ് കോസ്റ്റിയൂം നല്കിയിരിക്കുന്നത്. കാമുകനായ അർജുൻ നായരാണ് ചിത്രങ്ങളാണ് എടുത്തിരിക്കുന്നത്.