‘അമ്പോ!! അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി സാധിക, പൊളിയെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി സാധിക വേണുഗോപാൽ. എം.ബി.എ പഠനത്തോടൊപ്പം മോഡലിംഗ് കരിയറും കൊണ്ടുപോയ സാധിക ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്നു. സാധികയുടെ അച്ഛനും അമ്മയും സിനിമയിൽ പ്രവർത്തിച്ചവരാണ്. അച്ഛൻ വേണുഗോപാൽ സംവിധായകനും അമ്മ രേണുക അഭിനയത്രിയുമാണ്.

അതുകൊണ്ട് തന്നെ സാധികയ്ക്ക് അഭിനയത്തോടൊപ്പം ഇഷ്ടം പണ്ട് മുതൽക്ക് തന്നെയുണ്ടായിരുന്നു. എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ കലാഭവൻ മണിയുടെ നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു. സാധിക ജനങ്ങളുടെ പ്രിയങ്കരിയായി മാറിയത് മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിൽ അഭിനയിച്ച ശേഷമാണ്. അതിന് ശേഷം സിനിമയിലും കൂടുതൽ അവസരങ്ങൾ സാധികയ്ക്ക് ലഭിച്ചു.

സമൂഹ മാധ്യമങ്ങളിൽ അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സാധിക ഒരുപാട് മലയാളികളുടെ മനസ്സ് കീഴടക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ഷോയിൽ ഒരു സമയം സ്ഥിരമായി പങ്കെടുത്തിരുന്ന ഒരാളാണ്. ഈ വർഷമിറങ്ങിയ ആറാട്ട്, പാപ്പൻ എന്നീ സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. അതുപോലെ കഴിഞ്ഞ ദിവസമിറങ്ങിയ മോൺസ്റ്ററിലും സാധിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും ഒരു ട്രഡീഷണൽ ഔട്ട്ഫിറ്റ് ഗ്ലാമറസ് ഷൂട്ട് ചെയ്തിരിക്കുകയാണ് സാധിക വേണുഗോപാൽ. മാക്.സോ ക്രീയേറ്റീവിന് വേണ്ടി സാധിക ചെയ്ത ഈ ഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ജിബിൻ ആർട്ടിസ്റ്റാണ്. മുകേഷ് മുരളിയാണ് മേക്കപ്പ് ചെയ്തത്. അല്ലുറയുടെ ഔട്ട് ഫിറ്റാണ് സാധിക ധരിച്ചിരിക്കുന്നത്. റോസ് ആൻസാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.