‘അമ്പതിന് അടുത്ത് പ്രായമുണ്ടെന്ന് കണ്ടാൽ പറയുമോ! ഹോട്ട് ലുക്കിൽ നടി സുചിത്ര മുരളി..’ – ഫോട്ടോസ് വൈറലാകുന്നു

ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ഒരാളാണ് നടി സുചിത്ര മുരളി. ആരവം എന്ന സിനിമയിലാണ് സുചിത്ര ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. പതിനാലാം വയസ്സിൽ സുചിത്ര ആദ്യമായി നായികയായി അഭിനയിച്ചു. മോഹൻലാൽ, മമ്മൂട്ടി എന്നിവർ അഭിനയിച്ച നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലാണ് സുചിത്ര ആദ്യമായി നായികയാവുന്നത്. ആ സിനിമ വലിയ ഹിറ്റായിരുന്നു.

പിന്നീട് ഇങ്ങോട്ട് സുചിത്രയുടെ വർഷങ്ങൾ ആയിരുന്നു. പന്ത്രണ്ട് വർഷത്തോളം സുചിത്ര മലയാള സിനിമയിൽ നായികയായും സഹനടിയായും രണ്ടാം നായികയായുമൊക്കെ അഭിനയിച്ചു. 2000-ൽ ഷൂട്ട് ചെയ്ത 2007-ൽ ഇറങ്ങിയ രാകിളിപ്പാട്ട് ആയിരുന്നു സുചിത്രയുടെ അവസാനമിറങ്ങിയ ചിത്രം. പക്ഷേ ആഭരണാനച്ചാർത്ത് ആയിരുന്നു സുചിത്ര അവസാനം അഭിനയിച്ച സിനിമ. പിന്നീട് താരം വിവാഹിതയായി.

വിവാഹിതയായ ശേഷം സുചിത്രയെ സിനിമയിൽ കണ്ടിട്ടില്ല. അമേരിക്കയിലേക്ക് പോവുകയും ചെയ്തു. ഒരു പെൺകുട്ടിയും താരത്തിനുണ്ട്. സുചിത്ര വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തണം എന്ന് തന്നെയാണ് മലയാളി പ്രേക്ഷകരുടെ ആഗ്രഹം. നാട്യ ഗൃഹ ഡാൻസ് അക്കാദമി എന്ന ഒരു സ്കൂൾ സുചിത്ര അമേരിക്കയിൽ നടത്തുന്നുണ്ട്. പ്രായം 47 കഴിഞ്ഞെങ്കിലും ഇന്നും സുചിത്രയെ കാണാൻ അതിസുന്ദരിയാണ്.

സുചിത്ര തന്റെ പുതിയ ഫോട്ടോസ് ഈ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പഴയതിലും സൗന്ദര്യം കൂടിയെന്നും ലേഡി മമ്മൂട്ടി എന്നുമൊക്കെയാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റ് ഇടുന്നത്. പച്ച ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് സുചിത്ര തിളങ്ങിയത്. സെൽഫി ഫോട്ടോസാണ് സുചിത്ര പങ്കുവച്ചത്. ഇപ്പോഴും നായികയായി ശോഭിക്കാൻ പറ്റുമെന്നും ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായം പറയുന്നു.