‘ഗ്ലാമറസ് വേഷങ്ങളിലേക്ക് ഉള്ള മാറ്റമോ!! ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് നടി ശ്രിന്ദ..’ – ഫോട്ടോസ് കണ്ടു നോക്കൂ

സിനിമയിൽ സഹസംവിധായകയായി വന്ന് പിന്നീട് അഭിനയത്രിയായി മാറിയ ഒരാളാണ് നടി ശ്രിന്ദ. ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്. അതിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ച ശ്രിന്ദ 22 ഫെമയിൽ കോട്ടയം, അന്നയും റസൂലും തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയെടുത്തു. തൊട്ടടുത്ത വർഷം നായികയായി അരങ്ങേറുകയും ചെയ്തു.

1983-ലാണ് ശ്രിന്ദ ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമയിൽ ശ്രിന്ദ അഭിനയിക്കാൻ തുടങ്ങിയിട്ട് 13 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതിനോടകം നായികയായും സഹനടിയായുമൊക്കെ നിരവധി കഥാപാത്രങ്ങൾ ശ്രിന്ദ അവതരിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലെ ശ്രിന്ദ പക്ഷേ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തയാണ്. പലപ്പോഴും ശ്രിന്ദയെ ഗ്ലാമറസ് വേഷങ്ങളിൽ ആരാധകർ ചിത്രങ്ങളിൽ കാണാറുണ്ട്.

ശ്രിന്ദയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടിയിരിക്കുന്നത്. ബനിയനും അതിന് മുകളിൽ ബട്ടൺസ് തുറന്നിട്ട ടിഷർട്ടും ധരിച്ച് ഹോട്ട് ലുക്കിൽ തന്നെയാണ് ശ്രിന്ദയെ കാണാൻ സാധിക്കുന്നത്. ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഉണ്ണി പി.എസാണ് മേക്കപ്പ് ചെയ്തത്. സിനിമയിൽ കഥാപാത്രത്തിന് വേണ്ടിയുള്ള ഒരു മാറ്റം താരവും പ്രതീക്ഷിക്കുന്നുണ്ടോ എന്നാണ് സംശയം.

ഹെയർ ഓയിൽ പരസ്യമല്ല എന്ന രീതിയിൽ ഒരു ഹാഷ് ടാഗും പുതിയ ഷൂട്ടിന്റെ ചിത്രങ്ങൾക്ക് ഒപ്പം ശ്രിന്ദ കുറിച്ചിട്ടുണ്ട്. ശ്രിന്ദയുടെ ഏറ്റവും അടുത്ത സുഹൃത്തായ മീരാനന്ദൻ പോസ്റ്റിന് താഴെ ലവ് സ്മൈലി ഇട്ടിട്ടുണ്ട്. അതേസമയം ശ്രിന്ദ അഭിനയിച്ച ഇരട്ടയാണ് അവസാനമായി ഇറങ്ങിയത്. തിയേറ്ററിൽ റിലീസ് ചെയ്തതെങ്കിലും ഒടിടിയിൽ ഇറങ്ങിയപ്പോഴാണ് സിനിമയെ കുറിച്ച് കൂടുതൽ നല്ല അഭിപ്രായങ്ങൾ വന്നത്.