‘വരദയും ജിഷിനും തമ്മിൽ വേർപിരിഞ്ഞോ! ആ ചോദിച്ചവർക്കുള്ള മറുപടി ഇതാ..’ – പോസ്റ്റുമായി താരം

സിനിമ, സീരിയൽ താരമായ വരദയും സീരിയൽ നടനായ ജിഷിനും തമ്മിൽ 2014-ലായിരുന്നു വിവാഹിതരായത്. വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ഇപ്പുറം ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന് വാർത്തകൾ പല മാധ്യമങ്ങളിലും വന്നെങ്കിലും ഇരുവരും ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തി എന്നായിരുന്നു വാർത്ത.

അത് സത്യമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഇരുവരുടെയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ സൂചിപ്പിച്ചത്. വരദയും ജിഷിനും ഒരുമിച്ചുള്ള ഫോട്ടോസ് അതിന് ശേഷം വന്നിട്ടില്ല. പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചലിന് വരദ മാത്രം ഉണ്ടായിരുന്നതും ഇരുവരും വേർപിരിഞ്ഞെന്നതിന് കാരണമായി. ഇരുവരും എപ്പോഴും കേൾക്കുന്ന ഒരു ചോദ്യമാണ് ഒരുമിച്ചുള്ള ഫോട്ടോസ് എന്താണ് ഇടാത്തത് എന്നുള്ളത്. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിഷിൻ.

“കുറേ പേർ ചോദിക്കാറുണ്ട്, എന്താ വരദയുടെ കൂടെ ഉള്ള ഫോട്ടോ ഇടാത്തതെന്ന്. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പം ആണ്. ഉത്തരം പറയാനാണ് പ്രയാസം.. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും. ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം. അല്ലെന്ന് അറിയാമെങ്കിലും പിന്നെയും ചിലർ ചോദിക്കാറില്ലേ.. സുഖം തന്നെയല്ലേയെന്ന്?

അല്ലെന്ന് പറയണമെന്ന് ഉണ്ടെങ്കിലും, മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മൾ പറയും. അതെ സുഖമാണ്. ചില ചോദ്യങ്ങൾ അങ്ങനെയാണ്.. ചില ഉത്തരങ്ങളും..”, ജിഷിൻ വരദയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ആത്മ മീറ്റിംഗിൽ വച്ച് കണ്ടപ്പോഴുള്ള ഫോട്ടോയാണ് ഇത്. പോസ്റ്റിൽ നിന്ന് ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന് ജിഷിൻ പറയാതെ പറഞ്ഞിട്ടുണ്ട്. പക്ഷേ ആരാധകരും പ്രേക്ഷകരും ഇരുവരെയും ഒന്നിച്ച കാണാനാണ് ആഗ്രഹിക്കുന്നതെന്ന് കമന്റ് ബോക്സിൽ നിന്ന് വ്യക്തമാണ്.